സ്വന്തം വീട് കുരുവികള്‍ക്ക് നല്‍കി ഒരു കുടുംബം

കൊച്ചി: സ്വന്തം വീടിനെ കുരുവികളുടെ കൂടാക്കി മാറ്റിയിരിക്കുകയാണ് ഒരു കുടുംബം. കൊച്ചി കരിമാലൂരില്‍ നിന്നാണ് ലോക പരിസ്ഥിതി ദിനത്തിലെ ഈ മനോഹര കാഴ്ച. വീടിനകത്ത് നിലവിളക്കിലും ക്രിസ്റ്റല്‍ ലൈറ്റുകളിലുമെല്ലാം കുരുവിക്കൂടുകളാണ്. കുരുവികള്‍ക്കായി ഗോപിനാഥ് വീടിന്റെ ജനാലകളെല്ലാം തുറന്നിട്ടതോടെ ബെഡ്‌റൂമില്‍ വരെ കൂടുകളായി. നേരം വെളുത്താല്‍ ജനാലകള്‍ തുറക്കണം. ഇല്ലെങ്കില്‍ കുരുവികള്‍ കളകളാരവം തുടങ്ങും പിന്നെ തുറക്കും വരെ കലപിലയാണ്. കുരുവികള്‍ കൂടണയുന്നതും കാത്ത് ഈ കുടുംബം ഏഴ് മണിവരെ ജാലകങ്ങളും തുറന്ന് കാത്തിരിയ്ക്കും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.