പരിസ്ഥിതി ദിനം; ചിത്രങ്ങള്‍

പ്രകൃതിയില്‍നിന്ന് അപ്രത്യക്ഷമാകുന്ന നിറങ്ങളും കാഴ്ചകളുമാണ് ഓരോ പരിസ്ഥിതി ദിനത്തിന്റെയും ചിത്രപുസ്തകങ്ങളില്‍ നിറയെ. ഒപ്പം, കാത്തുവയ്‌ക്കേണ്ടവയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുമാണ് അവ. മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ പരിസ്ഥിതി ചിത്രങ്ങള്‍ കാണാം..

 

Birds

ബി എസ് എന്‍ എല്‍ ടവറിനു സമീപത്തുകൂടെ പറക്കുന്ന റോസ് മൈന ഫോട്ടോ: ജി. ശിവപ്രസാദ്

wynd

ഓരോ പരിസ്ഥിതിദിനവും മരം നടല്‍ ആഘോഷമാക്കുന്ന നമ്മള്‍ പ്രകൃതി പഠിപ്പിക്കുന്ന പാഠങ്ങള്‍ പഠിപ്പിക്കാറില്ല. അമ്മയെ കാത്തിരിക്കുന്ന കുഞ്ഞിനടുത്തേക്ക് തീറ്റയുമായി എത്തുന്ന നീലക്കുരുവിയാണ് ചിത്രത്തില്‍. തീറ്റ കൊടുത്ത ശേഷം കൂട്ടിലെ കാഷ്ഠം കൊത്തിയെടുത്ത് അമ്മക്കുരുവി തിരിച്ചു പറക്കുന്നു.ചുറ്റുപാടുകള്‍ വൃത്തിയായിരിക്കാന്‍ ചെറുജീവികള്‍ കാണിക്കുന്ന കരുതല്‍ മനുഷ്യനില്ലാതെ പോയി. വയനാട് തൃക്കൈപറ്റയില്‍ നിന്നുള്ള കാഴ്ച.  ഫോട്ടോ: പി.ജയേഷ്.

 

bird

പരിസ്ഥിതി ദിനത്തിലേയ്ക്കായി ..കൂടൊരുക്കുവാനിടമില്ലാതെ.. ശുദ്ധവായുവില്ലാത്ത' മൊബൈൽ ടവർ രശ്മികളുടെ, ഒപ്പം എയർ കണ്ടീഷണറുകൾ പുറം തള്ളുന്ന ചൂട് കാറ്റു നിന്നക്ക നഗരങ്ങളിൽ കൂട് വെയ്ക്കാൻ പോലും കൊമ്പുകൾ ഇല്ലാതായതോടു കൂടി കൂടു വെയ്ക്കാനായി വൈദ്യുതി കമ്പിയിൽ കൂട്ടമായി ഇരിക്കുന്ന പക്ഷി കുടുംബം. ഫോട്ടോ: പ്രവീഷ് ഷൊർണൂര്‍

knr

മാതൃഭൂമി സീഡിന്റെ ഒമ്പതാം വര്‍ഷ പ്രവര്‍ത്തനോദ്ഘാടനവും പരിസ്ഥിതി ദിനാചരണത്തിന്റെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു.  ഫോട്ടോ: ഫോട്ടോ: റിദിന്‍ ദാമു.

 

 

kkd

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മഴക്കൊയ്ത്തുത്സവത്തിന്റെയും പരിസ്ഥിതി ദിനാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മന്ത്രി സി.രവീന്ദ്രനാഥ് വൃക്ഷത്തൈ നട്ട് നിര്‍വഹിക്കുന്നു. ഫോട്ടോ: ആഷിക് കൃഷ്ണന്‍. 

 

 

photo7 copy.jpg

ഓടയല്ലിത് നദി... കോട്ടയം ജില്ലയിലെ നഗരവാസികൾ പുഴയിലേക്ക് വലിച്ചെറിഞ്ഞ മാലിന്യം കൊടൂരാറിൽ കാഞ്ഞിരം ഭാഗത്തു വന്നടിഞ്ഞപ്പോൾ.

kadum moodi.........sabarimala snnidhanath  vanathilekku thalliyirikkunna malinyam.jpg
കാടും മൂടി.. പ്രകൃതിയില്‍ മനുഷ്യന്റെ കടന്നുകയറ്റത്തിന് എത്ര മുഖങ്ങള്‍..!! ശബരിമല സന്നിധാനത്ത് വനത്തിലേയ്ക്ക് തള്ളിയിരിക്കുന്ന മാലിന്യം.
light hose

ഹരിതാഭം - ഭൂമിയെ പച്ചപ്പണിയിപ്പിക്കുന്നതിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ച് വീണ്ടും ഒരു പരിസ്ഥിതി ദിനം' കടുത്ത വേനലിന് ശേഷം വിരുന്നെത്തിയ കാലവര്‍ഷത്തില്‍ പച്ചപ്പിന്റെ മേലാപ്പണിഞ്ഞ മരങ്ങള്‍ക്കൊപ്പം ആലപ്പുഴയിലെ ലൈറ്റ് ഹൗസ്. ഫോട്ടോ: സി. ബിജു

 

idukki

തുരന്ന് തുരന്ന് : ഇടുക്കിയിലെ മലമടക്കുകളുടെ സുന്ദര കാഴ്ച.  ഫോട്ടോ: ജി.ശിവപ്രസാദ്.

 

 

C raveendranath Minister

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഒരു പഠിതാവ് ഒരു മരം എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരില്‍ മന്ത്രി സി. രവീന്ദ്രനാഥ് മരം നട്ട് നിര്‍വ്വഹിക്കുന്നു.ഫോട്ടോ: മനീഷ് ചേമഞ്ചേരി

 

fish

മീനച്ചിലാറ്റിലെ മീന്‍പിടുത്തം. കോട്ടയം നാഗമ്പടത്തുനിന്നുള്ള ദൃശ്യം. ഫോട്ടോ:ഇ.വി.രാഗേഷ്.

 

 

sabarimala

ശബരിമല മരക്കൂട്ടത്തെ കാഴ്ച. ഫോട്ടോ: ജി. ശിവപ്രസാദ്