പ്രകൃതിയില്‍നിന്ന് ഭിന്നമായ ഒരസ്തിത്വമല്ല മനുഷ്യന്‍. നാം പക്ഷേ, പ്രകൃതിയെ ഉപഭോഗത്തിനുള്ള വസ്തുക്കളുടെ ഒരു സഞ്ചയം മാത്രമായി കാണുന്നു. പുരോഗതിയെയും വികസനത്തെയും കുറിച്ചുള്ള അതിവികല സങ്കല്‍പങ്ങളുടെ ഇരകളായി വെള്ളവും വായുവും മണ്ണും മറ്റു ജീവജാലങ്ങളും മാറുന്നു. സൗഹാര്‍ദ്ദപരമായ സഹവര്‍ത്തിത്വത്തിനു പകരം, അപായകരമായ സ്വയംവിനാശത്തിന്റെ അപകടങ്ങളിലേയ്ക്ക് മനുഷ്യരാശി ഓരോ ചുവടും വയ്ക്കുന്നു. നോക്കൂ, 'ഒഴികഴിവുകളുടെ പച്ച വിറകിന്മേല്‍ നമ്മുടെ ജന്മദീര്‍ഘമായ ശവദാഹം' കൊണ്ടാടുകയാണ് നാം..!!
VIDEO RELATED ARTICLE

അഞ്ചോ ആറോ വയസുള്ളപ്പോള്‍ ഒരു മധ്യവേനലവധിക്കാലത്താണ് ഞാന്‍ ആദ്യമായി കാട്ടില്‍ പോയത്. ചേച്ചിമാരുടെയും ഏട്ടന്റേയും കൂടെ. .. 

READ MORE
VIDEO RELATED ARTICLE

പത്താംതരം പാസ്സാകാതെ നിത്യ ജീവിതത്തിനുള്ള വഴിമുട്ടിയപ്പോള്‍ പാലക്കാട് അടക്കാപൂത്തൂര് സ്വദേശിയായ രാജേഷ് എത്തപ്പെട്ടത് ഒറ്റപ്പാലത്തെ .. 

READ MORE
ഓരോ പരിസ്ഥിതിദിനവും നഷ്ടങ്ങളുടെ ഓര്‍മദിനമാണ്. മണ്ണിന്റെ, പുഴയുടെ, കടലിന്റെ, കാറ്റിന്റെ, കമനീയ കാഴ്ചകളുടെ നഷ്ടങ്ങള്‍ക്ക് ഒരു കണക്കെടുപ്പ് ദിനം. കേരളത്തിന്റെ വിവിധയിടങ്ങളില്‍നിന്ന് മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ അതാണ് നമ്മോട് പറയുന്നത്. ഇതാ പ്രകൃതിയുടെ മുറിവുകളിലേയ്ക്കു തുറക്കുന്ന ചില കാമറ കാഴ്ചകള്‍..
സി.സുനില്‍ കുമാര്‍
മാതൃഭൂമി. കണ്ണൂർ
പി.പി രതീഷ്
മാതൃഭൂമി, പാലക്കാട്‌
ഇ. വി. രാഗേഷ്‌
മാതൃഭൂമി. കോട്ടയം
VIDEOS
SHOW MORE
More Stories
SHOW MORE