കൊച്ചി: അതിരപ്പിള്ളി സംരക്ഷണത്തിനായി വെബിനാര്‍ സംഘടിപ്പിച്ച് തേവര സേക്രഡ് ഹാര്‍ട്ട് കോളേജ്. സോഷ്യോളജി വിഭാഗം രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥികളാണ് വെബിനാര്‍ സംഘടിപ്പിച്ചത്. പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'പരിസര' ഇന്‍സ്റ്റഗ്രാം ചലഞ്ചിന്റെ ഭാഗമായിട്ടായിരുന്നു വെബിനാര്‍.
ചാലക്കുടി പുഴ സംരക്ഷണ സമിതിയുടെ സെക്രട്ടറിയും റിവര്‍ റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടറുമായ എസ് പി രവി വെബിനാറില്‍ വിഷയം അവതരിപ്പിച്ചു. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വെബിനാറില്‍ പങ്കെടുത്തു. ഡാം നിര്‍മിച്ചാല്‍ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍, പാഴ്ചെലവുകള്‍ തുടങ്ങിയ വിഷയങ്ങള്‍ വെബിനാറില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റവ. ഫാ. പ്രശാന്ത് പാലിയക്കപ്പിള്ളിയും പങ്കെടുത്തു.
പ്രകൃതി സരംക്ഷണം എന്ന ആശയത്തെ ആസ്പദമാക്കിയാണ് സേക്രഡ് ഹാര്‍ട്ട് കോളേജിലെ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ 'പരിസര' എന്ന പേരില്‍ 'ഇക്കോ- ഫ്രണ്ട്ലി ഇന്‍സ്റ്റാഗ്രാം ക്യാംപെയ്ന്' സംഘടിപ്പിച്ചത്.
വിവിധ കോളേജുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍, പാത്രങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതായിരുന്നു ഇന്‍സ്റ്റഗ്രാം ചലഞ്ച്. ഇതിന്റെ ഭാഗമായിരുന്നു വെബിനാര്‍.