മുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന പുഴകളെ സംരക്ഷിക്കണമെന്ന സന്ദേശം മുന്‍നിര്‍ത്തി മാതൃഭൂമി സീഡ് അംഗങ്ങളുടെ കൂട്ടായ്മയില്‍ ഒരുങ്ങിയ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. ഒരു പുഴ, പല പുഴ...എന്നാരംഭിക്കുന്ന ഗാനത്തിന്റെ രചന ബി.കെ. ഹരിനാരായണനും സംഗീതസംവിധാനം രതീഷ് വേഗയും നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിങ് വിനയചന്ദ്രന്‍ എം.

അല്‍ഫിയ ബാബു സി., ഷേഖ കെ., മാളവിക സുരേഷ്, നന്ദകിഷോര്‍ സാജന്‍, കീര്‍ത്തന സി.നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇവരെ കൂടാതെ അക്‌സ മറിയം മാത്യു, ഡാനിയ പി.ജെ., ഫാത്തിമ ലിയാന സി.എച്ച്, കീര്‍ത്തന ഹരി, അന്ന റാഹേല്‍, യഥാര്‍ത്ഥ് ആര്‍.എസ്., ടി.ആര്‍.അവന്തിക എന്നിവരും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. വിവധ ജില്ലകളില്‍ നിന്നുള്ള ഈ വിദ്യാര്‍ഥികള്‍ സീഡ് അംഗങ്ങള്‍ കൂടിയാണ്.