സൈക്കിൾ യജ്ഞത്തിനിടെ സംഘം
ലോകത്തിലെ ഏറ്റവും വലിയ മത്സ്യവും അതിതീവ്ര വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവുകളെ സംരക്ഷിക്കാനുള്ള സമഗ്രപദ്ധതികളുമായി രംഗത്ത് എത്തിയിരിക്കുകയാണ് വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ(WTI). ഇതിനായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ തീരദേശ പാതയിലൂടെ സൈക്കിള്‍ യജ്ഞം നടത്തുകയും ചെയ്തു സംഘടന. ഒറാക്കിള്‍, കേരള വനംവകുപ്പ് തുടങ്ങിയവരും യജ്ഞത്തില്‍ പങ്കാളികളായി.
"സൈക്കിളേഴ്‌സ് തൃശൂർ" എന്ന സൈക്കിൾ ക്ലബ് അവരുടെ പരിസ്ഥിതി പ്രതിബദ്ധതയുടെ ഭാഗമായി WTI-യുടെ നേതൃത്വത്തിൽ ഫ്രണ്ട്സ് ഓഫ് വെയിൽ ഷാർക് (freinds of whale shark) എന്ന സംഘം രൂപീകരിച്ചു. ഈ സംഘത്തിലെ അഞ്ചു പേരാണ് സൈക്കിള്‍ യജ്ഞത്തിന് നേതൃത്വം നൽകിയത് .
വെള്ളം അരിച്ചു ഭക്ഷിക്കുന്ന തിമിംഗല സ്രാവുകൾക്കു കടലിൽ അടിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അപകടകാരിയാണ് . അതിനാൽ കടലില്‍ നിറയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ നിർമാർജനം ചെയ്യണം എന്നതിനെ കുറിച്ചും ബോധവത്കരണം സംഘടന നടത്തി.
ഫെബ്രുവരി 19-ന് തുടങ്ങിയ സൈക്കിള്‍ യജ്ഞം 26-ന് കാസര്‍കോട് തൈ കടപ്പുറത്താണ് അവസാനിച്ചത്. തിരുവനന്തപുരം തുടങ്ങി കാസര്‍കോട്ടു വരെ 560 കിലോ മീറ്റര്‍ ദൂരം സംഘം പിന്നിട്ടു. പിന്നിട്ട വഴികളിൽ സംഘം സ്കൂളിലും കോളേജുകളിലും വിദ്യാര്‍ഥികളുമൊത്ത് തിമിംഗല സ്രാവ് സംരക്ഷണത്തിന്റെ പ്രാധാന്യം പറഞ്ഞു മനസിലാക്കി
ദേശാടന പ്രിയരായ തിമിംഗല സ്രാവുകൾ ഇന്ത്യൻ തീരത്തു പ്രധാനമായിഎത്തുന്നത് ഗുജറാത്ത് തീരത്താണ് . മത്സ്യബന്ധന വലയിൽ കുടുങ്ങിയ 900-ൽപരം തിമിംഗല സ്രാവുകളെ ഗുജറാത്തിലെ മീൻപിടുത്തകാർ രക്ഷിച്ചിട്ടുണ്ട് . കേരള തീരത്തുനിന്നും ഇത് വരെ 8 തിമിംഗല സ്രാവുകളെ കടലിന്റെ മക്കൾ രക്ഷപെടുത്തിയിട്ടുണ്ട്
അനിയന്ത്രിതമായ മത്സ്യബന്ധനം, വലിയ ബോട്ടുകളുമായുള്ള കൂട്ടിയിടി (Vessel Collision), കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്ങ്ങൾ, കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവയാണ് തിമിംഗല സ്രാവുകൾ കരക്കടിയുന്നതിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ.
ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമത്തിലെ schedule 1-ലുള്ള തിമിംഗല സ്രാവുകളെ പിടികൂടുന്നത് ശിക്ഷാര്‍ഹമാണ്. അപകടത്തിൽ വലയിൽ കുടുങ്ങുന്ന തിമിംഗല സ്രാവുകളെ വല മുറിച്ചു രക്ഷപ്പെടുത്തുക , പ്ലാസ്റ്റിക് മാലിന്യങ്ങൾ പരമാവധി കടലിൽ എത്താതെ കരയിൽവെച്ച് തന്നെ നിർമാർജനം ചെയുക എന്നിവയാണ് തിമിംഗല സ്രാവുകളെ സംരക്ഷിക്കാനുള്ള പോംവഴികൾ.
Content Highlights: wti conducts cycle rally for the conservation of whale sharks
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..