40,000 ട്രക്ക് യാത്രകൾ പ്രതിവർഷം ലാഭിക്കാം, ലോകത്തിലെ ആദ്യ ഇലക്ട്രിക്ക് കപ്പല്‍ നോര്‍വേയില്‍


വർഷാവർഷം വേണ്ടി വരുന്ന 40,000 ഡീസൽ ട്രക്കുകളുടെ യാത്രക്കു പകരമാവും ഈ കപ്പൽ യാത്ര. ഫോസിൽ ഇന്ധനം ആവശ്യമില്ലാത്ത കാർബൺ ബഹിർഗമനം തീരെ ഇല്ലാത്തതുമായ ഈ ഇലക്ട്രിക് കപ്പൽ പരിസ്ഥിതി സൗഹാർദ്ദമായ കടൽമാർഗ്ഗ സഞ്ചാരത്തിലെ വലിയ കാൽവെപ്പാകും

യാരാ ബിർക്ക്‌ലാൻഡ് | Photo-AFP

ഓസ്‌ലോ : ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക്ക് കപ്പല്‍ നോര്‍വേയില്‍ യാത്രപുറപ്പെട്ടു. വർഷാവർഷം വേണ്ടി വരുന്ന 40,000 ഡീസൽ ട്രക്കുകളുടെ യാത്രക്കു പകരമാവും ഈ കപ്പൽ യാത്ര. ഫോസിൽ ഇന്ധനം ആവശ്യമില്ലാത്ത കാർബൺ ബഹിർഗമനം തീരെ ഇല്ലാത്തതുമായ ഈ ഇലക്ട്രിക് കപ്പൽ പരിസ്ഥിതി സൗഹാർദ്ദമായ കടൽമാർഗ്ഗ സഞ്ചാരത്തിലെ വലിയ കാൽവെപ്പാണെന്നാണ് കരുതപ്പെടുന്നത്.

സാധാരണ കപ്പലുകളിലെ മെഷീൻ റൂമിനു പകരം 'യാര ബിര്‍ക്ക്‌ലാന്‍ഡ' എന്ന കപ്പലിൽ ബാറ്ററി കംപാർട്മെന്റുകളാണുണ്ടാവുക. പ്രവര്‍ത്തനതിന് ജലവൈദ്യുതിയെ ആശ്രയിക്കുന്ന കപ്പലിന്റെ ബാറ്ററിക്ക് 6.8 മെഗാവാട്ട് ശേഷിയുണ്ട്‌. നൂറ് ടെസ്ലകള്‍ക്ക് തുല്യമായാണ് ഇത് കണക്കാക്കപ്പെടുന്നു.

വെള്ളിയാഴ്ചയാണ് 'യാര ബിര്‍ക്ക്‌ലാന്‍ഡ്' എന്ന കപ്പല്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. തെക്കുകിഴക്കന്‍ പട്ടണമായ പോര്‍സ്ഗ്രണിലെ ഒരു പ്ലാന്റില്‍ നിന്ന് 120 കണ്ടെയ്‌നര്‍ വളവുമായി എട്ട് മൈല്‍ അകലെയുള്ള ബ്രെവിക് തുറമുഖത്തേക്ക് കപ്പല്‍ ആദ്യ യാത്ര പുറപ്പെട്ടു. പ്രതിവർ‌ഷം 40,000 ഡീസൽ ട്രക്കുകളാണ് സാധാരണ ഈ പ്ലാന്റിൽ നിന്ന് യാത്രതിരിക്കുന്നത്. ഇലക്ട്രിക് കപ്പൽ ഈ ആവശ്യാർഥം യാത്ര തുടങ്ങുന്നതോടെ ഇന്ധനം ലാഭിക്കാം ഒപ്പം കാർബൺ ബിർഗമനവും കുറയ്ക്കാം.

മനുഷ്യനിര്‍മ്മിതമായ എല്ലാ മലിനീകരണങ്ങളുടെയും മൂന്ന് ശതമാനം സംഭാവന ചെയ്യുന്നത് സമുദ്രമേഖലയാണ്. 2050 ഓടെ ഇത് 50 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. 2018 ല്‍ മാത്രം സമുദ്രമേഖല നൂറ് കോടി ടണ്‍ ഹരിതഗൃഹ വാതകങ്ങളാണ് പുറന്തള്ളിയത്. ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരമാണിത്. ട്രക്കുകള്‍ക്ക് പകരം കപ്പല്‍ ഗതാഗതം ആരംഭിക്കുന്നതോടെ ഒരു വര്‍ഷം പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡില്‍ 678 ടണ്ണിന്റെ കുറവ് സംഭവിക്കും.

80 മീറ്റര്‍ ഉയരവും 3,200 ടണ്‍ ഭാരവുമുള്ള കപ്പല്‍ രണ്ടു വര്‍ഷം പ്രവര്‍ത്തന പരീക്ഷണത്തിലായിരിക്കും. നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ കപ്പലില്‍ വീല്‍ഹൗസിന്റെ ആവശ്യമേയുണ്ടാകുകയില്ലെന്ന് ഹോള്‍സെതര്‍ പറഞ്ഞു. വീല്‍ഹൗസിനുള്ളില്‍ നിന്നുമാണ് ക്യാപ്റ്റന്‍ കപ്പല്‍ നിയന്ത്രിക്കുന്നത്. എന്നാല്‍ സെന്‍സറുകളുടെ സഹായത്തോടെ കപ്പലിന് സ്വയം 7.5 നോട്ടിക്കല്‍ മൈല്‍ സഞ്ചരിക്കാനുള്ള സാഹചര്യമുണ്ടായ ശേഷമേ വീല്‍ഹൗസ് പ്രവര്‍ത്തനം നിര്‍ത്തുകയുള്ളൂവെന്നും ഹോള്‍സെതര്‍ വിശദീകരിച്ചു.

കപ്പലുകള്‍ പലപ്പോഴും ദുരന്തങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട്. എന്നാല്‍ കപ്പലുകളിലുണ്ടാവുന്ന പിഴവുകളുടെ ഭൂരിഭാഗവും മനുഷ്യരുടെ അശ്രദ്ധ മൂലമാണ് ഉണ്ടാകുന്നതെന്ന് പ്രൊജ്ക്റ്റ് മാനേജര്‍ ജോസ്റ്റെയന്‍ ബ്രാറ്റന്‍ പറഞ്ഞു. എന്നാല്‍ സ്വയം നിയന്ത്രിതമായ കപ്പല്‍ സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുമെന്ന പ്രത്യാശയും അദ്ദേഹം പങ്ക് വെച്ചു. യാര പിന്നിടേണ്ടി വരുന്ന ദൂരം ചെറുതാണെങ്കിലും അഭിമുഖീകരിക്കേണ്ട തടസ്സങ്ങള്‍ നിരവധിയാണന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.

Content Highlights: world's first electric ship in norway: Yara birkeland unveiled


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented