ലോകം കാലാവസ്ഥാ നരകത്തിലേക്കുള്ള പാതയിൽ‍ - UN സെക്രട്ടറി ജനറല്‍ | COP 27


അന്റോണിയോ ഗുട്ടെറസ് | Photo; John Minchillo/ AP

ഷറം എൽ ഷെയ്ഖ്(ഈജിപ്ത്): ‘കാലാവസ്ഥാ നരകത്തിലേക്കുള്ള പാതയിലാണ് ലോക’മെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഈ നരകയാത്ര ഒഴിവാക്കാൻ ഹരിതഗൃഹവാതകങ്ങൾ ഏറ്റവുമധികം പുറത്തുവിടുന്ന രാജ്യങ്ങളായ ചൈനയും അമേരിക്കയും ഒരുമിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നടക്കുന്ന 27-ാം ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ തിങ്കളാഴ്ച രാഷ്ട്രനേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

“മാനവരാശിക്ക് ഒരു തിരഞ്ഞെടുപ്പേയുള്ളൂ: സഹകരിക്കുക, അല്ലെങ്കിൽ നശിക്കുക” -ഗുട്ടെറസ് പറഞ്ഞു. കാലാവസ്ഥയ്ക്കായി യോജിച്ചുള്ള ഉടമ്പടിയുണ്ടാക്കണമെന്ന ആവശ്യം അദ്ദേഹം ആവർത്തിച്ചു.നേതാക്കളുടെ ഇടപെടലില്ലാതെ കാലാവസ്ഥാമാറ്റം തടയാനാവില്ലെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദൽ ഫത്ത അൽ-സിസി പറഞ്ഞു. “നമുക്ക് ചുരുങ്ങിയ സമയമേയുള്ളൂ. നമ്മുടെ കൈയിലുള്ള ഓരോ സെക്കൻഡും നാം ഉപയോഗിക്കണം” -അദ്ദേഹം പറഞ്ഞു.

വരുംദിവസങ്ങളിൽ നൂറിലേറെ ലോകനേതാക്കൾ ഉച്ചകോടിയിൽ പ്രസംഗിക്കും. ഇന്ത്യയുടെയും ചൈനയുടെയും നേതാക്കൾ ഉണ്ടാവില്ല. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനും ഉച്ചകോടിക്കെത്തുന്നില്ല. ഇടക്കാല തിരഞ്ഞെടുപ്പും ജി-20 ഉച്ചകോടിയും കാരണം യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ വരവ് വൈകും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും ഉച്ചകോടിക്കുണ്ട്.

കോടീശ്വരർ പുറന്തള്ളുന്നത് കോടിക്കണക്കിനു ടൺ കാർബൺ

ശരാശരിക്കാരൻ പുറന്തള്ളുന്നതിനെക്കാൾ 10 ലക്ഷം മടങ്ങ് ഹരിതഗൃഹവാതകങ്ങളാണ് ഒരു ശതകോടീശ്വരൻ പുറത്തുവിടുന്നതെന്ന് കണ്ടെത്തൽ. ബ്രിട്ടനിലെ ജീവകാരുണ്യ സംഘടനയായ ഓക്സ്‌ഫാമാണ് ലോകത്തെ അതിസമ്പന്നരായ 125 പേരുടെ നിക്ഷേപങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട്‌ പുറത്ത്‌ വിട്ടത്‌

ഇവരിൽ ഓരോരുത്തരും ഓരോ വർഷവും ശരാശരി 30 ലക്ഷം ടൺ കാർബൺ ഡയോക്സൈഡ് വീതം പുറത്തുവിടുന്നു. ഇവരുടെ നിക്ഷേപങ്ങളുടെ 14 ശതമാനവും അന്തരീക്ഷത്തെ മലിനമാക്കുന്ന ഇന്ധനം, സിമന്റുപോലുള്ള വ്യവസായങ്ങളിലാണ്.

125 ശതകോടീശ്വരരിൽ ഒരൊറ്റയാൾ മാത്രമേ കാർബൺരഹിത ഊർജമുത്പാദിപ്പിക്കാനുള്ള കമ്പനിയിൽ നിക്ഷേപിച്ചിട്ടുള്ളൂ. ശതകോടീശ്വരരുടെ അന്തരീക്ഷ മലിനീകരണം ചർച്ചയായിട്ടില്ലെന്നും ഇത്തവണത്തെ കാലാവസ്ഥാ ഉച്ചകോടി അതു തുറന്നുകാട്ടേണ്ടതുണ്ടെന്നും ഓക്സ്‌ഫാമിന്റെ കാലാവസ്ഥാമാറ്റവിഭാഗം മേധാവി നഫ്‌കോ ഡാബി പറഞ്ഞു.

Content Highlights: world leaps into a climate hell, antonio guterres


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented