ഭൂമി ചുട്ടുപ്പൊള്ളുന്നു; കാലാവസ്ഥാ ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങൾ


പ്രതീകാത്മക ചിത്രം | Photo-AP

ഭൂമി ചുട്ടുപ്പൊള്ളുന്നുവെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 2015 മുതലുള്ള എട്ടുവര്‍ഷങ്ങളാകാം ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ വര്‍ഷങ്ങളെന്നും ഞായറാഴ്ച പുറത്തിറക്കിയ ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തടുക്കാനായി നടത്തുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിലാണ് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

വ്യവസായവത്കരണത്തിന് ശേഷം ആഗോള താപന വര്‍ധനവ് ഇതിനോടകം 1.15 ഡിഗ്രി സെല്‍ഷ്യസ് കൂടി ഉയര്‍ന്നു കഴിഞ്ഞു. ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരതയെ ചൂണ്ടിക്കാട്ടുന്നതായും വിദ്ഗധര്‍ അഭിപ്രായപ്പെടുന്നു. ആഗോള താപനം മൂലമുള്ള ക്രമാതീതമായ മഞ്ഞുരുകലും മറ്റ് പ്രതിഭാസങ്ങളും കാരണം വര്‍ധിച്ചു വരുന്ന ആഗോള സമുദ്ര നിരപ്പാണ് നേരിടുന്ന മറ്റൊരു പ്രതിസന്ധി. രണ്ടരവര്‍ഷം കൊണ്ടു മാത്രം ആഗോള സമുദ്ര നിരപ്പിൽ 10 മില്ലിമീറ്റര്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്‌



സുസ്ഥിര ഊർജ്ജ മാർഗ്ഗങ്ങൾ ഉപയോഗിക്കാന്‍ ലോകനേതാക്കളോട് ബ്രിട്ടീഷ് പ്രധാന മന്ത്രി ഋഷി സുനക് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. വികസ്വര രാജ്യങ്ങള്‍ കാലാവസ്ഥാ നാശം മൂലമുള്ള സാമ്പത്തിക സഹായങ്ങളെ ഊന്നിയാകും ഉച്ചകോടിയില്‍ സംസാരിക്കുക.

പുതിയ കണ്ടെത്തലുകള്‍ അനുസരിച്ച് കാലാവസ്ഥാ വ്യതിയാനത്തിനെതിരേ പടപൊരുതേണ്ട സമയം ഇതാണെന്നായിരുന്നു യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസിന്റെ പ്രതികരണം. പ്രദര്‍ശനങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, കലാപരിപാടികള്‍ തുടങ്ങിയവയെല്ലാം രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിലുണ്ടാകും. അതേ സമയം COP 26- ല്‍ പങ്കെടുത്ത 193 രാജ്യങ്ങളില്‍ 23 രാജ്യങ്ങള്‍ മാത്രമാണ് പദ്ധതി സമര്‍പ്പിച്ചത്.

COP 26 ലെ പ്രധാന ലക്ഷ്യങ്ങള്‍

1) ഫോസില്‍ ഇന്ധന വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന കല്‍ക്കരിയുടെ ഉപയോഗം കുറയ്ക്കുക

2) വനനശീകരണം 2030 ഓടെ പൂര്‍ണമായി നിര്‍ത്തലാക്കുക

3) മീഥെയ്ന്‍ ബഹിര്‍ഗമനം 2030 ഓടെ 30 ശതമാനമായി കുറയ്ക്കുക

4) പുതിയ കാലാവസ്ഥാ പദ്ധതികള്‍ ഐക്യരാഷ്ട്ര സഭയ്ക്ക് സമര്‍പ്പിക്കുക


Content Highlights: world faces warmest eight years,cop 27


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented