ന്യൂയോർക്ക് : പതിനഞ്ചടി ദൂരത്ത് നിന്ന്‌ കരടിയുടേയും കുഞ്ഞുങ്ങളുടേയും വീഡിയോ പകര്‍ത്തിയതിന് യുവതിക്ക് ശിക്ഷ. യു.എസിലെ യെല്ലോസ്‌റ്റോണ്‍ ദേശീയ പാര്‍ക്കിലാണ് സംഭവം. ഇല്ലിനോയ്‌സ് സ്വദേശിയായ സമാന്തയ്ക്ക് എതിരെയാണ് കേസ്. നാല് ദിവസത്തെ ജയില്‍ ശിക്ഷയും ഒരു വര്‍ഷത്തേക്ക് യെല്ലോസ്‌റ്റോണ്‍ നാഷണല്‍ പാര്‍ക്കിലേക്കുള്ള വിലക്കുമാണ് ശിക്ഷ.

മറ്റുള്ളവര്‍ വാനിലിരുന്ന് മൃഗത്തെ നിരീക്ഷിച്ചപ്പോള്‍ ഇവര്‍ വാഹനത്തിന് പുറത്തേക്ക് ഇറങ്ങി വീഡിയോ എടുക്കുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവരില്‍ ഒരാള്‍ ഇതിന്റെ ദ്യശ്യം പകര്‍ത്തിയിരുന്നു.
ഇത് ശ്രദ്ധയില്‍പെട്ട അധികൃതര്‍ യുവതിക്കെതിരെ നിയമ നടപടിയെടുത്തു. കരടി യുവതിക്ക് അരികിലേക്ക് പാഞ്ഞു വരുന്നത് വീഡിയോയില്‍ വ്യക്തമാണ്.

മൃഗങ്ങളില്‍ നിന്ന് 300 അടി സഞ്ചാരികള്‍ മാറി നില്‍ക്കണമെന്നാണ് ഈ ദേശീയോദ്യാനത്തിലെ നിയമം.