റെയിൽപ്പാതകള്‍ വന്യജീവി സൗഹാര്‍ദമാകണം; പോംവഴിയായി ഇടനാഴികള്‍


പ്രതീകാത്മക ചിത്രം | ഫോട്ടോ:അസീസ് മാഹി

റെയിൽപ്പാതകളില്‍ വന്യജീവി ഇടനാഴി സ്ഥാപിക്കാന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. കടുവകളും കാട്ടാനകളും കൂടുതലായി സഞ്ചരിച്ചെത്തുന്ന നൂറോളം പാതകളിലായിരിക്കും ഇത്തരത്തില്‍ ഇടനാഴികള്‍ സ്ഥാപിക്കുക. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്. വന്യജീവി ഇടനാഴികള്‍ ആരംഭിക്കാന്‍ നിർദേശം നൽകിക്കൊണ്ടായിരുന്നു ഇത്.

പാളങ്ങൾ മുറിച്ചുകടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി വന്യജീവികൾക്ക് ജീവഹാനി സംഭവിക്കുകയോ പരിക്കേൽക്കുകയോ ചെയ്യുന്നത് പതിവാണ്. റെയിൽവേ മന്ത്രിയുടെ അധ്യക്ഷതയിൽ വിഷയം ഓഗസ്റ്റ് 17 ന് ചർച്ച ചെയ്തിരുന്നു. എന്നാല്‍ ചര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നിട്ട് അധികമായില്ല. വനംവകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.വിദര്‍ഭ മേഖലയില്‍ തുടര്‍ച്ചയായി കടുവകള്‍ ട്രെയിനിടിച്ചും മറ്റും ചത്തൊടുങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതേ തുടര്‍ന്ന് പരിസ്ഥിതിവാദികളും സംഘടനകളും കേന്ദ്ര മന്ത്രിയെ നേരിട്ട് സമീപിച്ച് പരിഹാരമാർ​ഗം ആരാഞ്ഞിരുന്നു. നൂറോളം ഇടങ്ങളില്‍ ഇത്തരം ഇടനാഴികള്‍ സ്ഥാപിക്കുന്നതിലൂടെ അപകടങ്ങള്‍ കുറച്ച് കൊണ്ടു വരാന്‍ സാധിക്കുമെന്നാണ് വിദ​ഗ്ധരടക്കം അഭിപ്രായപ്പെടുന്നത്.

ഒരു മാസത്തിനുള്ളില്‍ ഇത്തരം ഇടങ്ങള്‍ കണ്ടെത്താന്‍ ഡെറാഡൂണിലെ വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. അപകടങ്ങള്‍ ലഘൂകരിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനും നിര്‍ദേശമുണ്ട്. ഈ മാർ​ഗം ഫലം കണ്ടില്ലെങ്കില്‍ റെയില്‍പാതകള്‍ വന്യജീവി സൗഹാര്‍ദമായി മാറ്റാന്‍ മറ്റ് സാങ്കേതിക വിദ്യകള്‍ പരിശോധിക്കണമെന്നും അശ്വനി വൈഷ്ണവ വ്യക്തമാക്കി.

Content Highlights: wildlife passages to be built around 100 spots in india


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented