പ്രതീകാത്മക ചിത്രം | Photo-PTI
വര്‍ധിച്ചു വരുന്ന കാലാവസ്ഥാ പ്രതിസന്ധിയും ഭൂവിനിയോഗത്തിലെ മാറ്റങ്ങളും കാരണം 21-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കാട്ടുതീ സര്‍വസാധാരണമായേക്കും. 2030ഓടെ കാട്ടുതീയില്‍ 14 ശതമാനവും 2050ഓടെ 30 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് യു.എന്‍ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. 50 ഓളം അന്താരാഷ്ട്ര ഗവേഷകരുള്‍പ്പെട്ട സംഘമാണ് റിപ്പോര്‍ട്ടിന് പിന്നില്‍. അന്റാര്‍ട്ടിക്ക ഒഴികെയുള്ള പ്രദേശങ്ങളില്ലൊം കാട്ടുതീ നിത്യസംഭവമായി കഴിഞ്ഞു.
പരിസ്ഥിതിക്കും, വന്യമൃഗങ്ങള്‍ക്കും ഭീഷണിയായ കാട്ടുതീയില്‍ ഗുരുതരമായ വര്‍ധനവാണുണ്ടായത്. കാലിഫോര്‍ണിയ, ഓസ്‌ട്രേലിയ, സൈബീരിയ തുടങ്ങിയിടങ്ങളിലെ വനപ്രദേശത്തെയാകെ ഇത്തരം സംഭവങ്ങള്‍ ബാധിച്ചു കഴിഞ്ഞു. അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം മാത്രം കാട്ടുതീയില്‍ 7.7 ഏക്കര്‍ വനപ്രദേശമാണ് നശിച്ചത്. പലപ്പോഴും കാഠിന്യമേറിയ ചൂട് കാരണം കാട്ടുതീ വേഗത്തില്‍ അണയ്ക്കാനാകുന്നില്ല. കാട്ടുതീ തടയാനുള്ള സാങ്കേതിക വിദ്യ കൂടുതല്‍ വ്യാപകമാക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
ഇതു കാലാവസ്ഥാ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം, കൂടുതല്‍ വരള്‍ച്ച, ഉയര്‍ന്ന അന്തരീക്ഷ താപനില, ശക്തമായ കാറ്റ് എന്നിവ കാട്ടുതീ വര്‍ധിക്കാനിടയുള്ള സാഹചര്യങ്ങളാണ്. നിലവില്‍ കാട്ടുതീയില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം എക്കാലത്തെയും ഉയര്‍ന്ന അളവിലാണ്. കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുക വഴി കാട്ടുതീ തടയാന്‍ ഒരു പരിധി വരെ കഴിയും.
Content Highlights: wildfire likely to increase by a third by 2050
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..