വാനിന് സമീപമെത്തിയ കാട്ടാന | Photo-Screengrab
കാടിനൊരു നിയമമുണ്ട്. കാടിന്റേതായ നിയമം. ആ നിയമം ലംഘിക്കുന്നത് വന്യമൃഗങ്ങളിൽ ഉണ്ടാക്കുന്ന പ്രതികരണത്തിന്റെ ദൃശ്യങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസറായ സുശാന്ത നന്ദ. ഒരു വനപ്രദേശത്തിലൂടെ ഒരു വാന്‍ പോകുന്നതും അതുവഴിയെത്തിയ ഒരു ആനയ്ക്ക് ആഹാരം നല്‍കുന്നതും തുടർന്നുള്ള സംഭവവുമാണ് വീഡിയോയിലുള്ളത്.
രണ്ടു മിനിട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു വാന്‍ വനപ്രദേശത്തെ റോഡിലൂടെ പോകുന്നതാണ് ആദ്യം കാണാന്‍ കഴിയുക. തുടര്‍ന്ന് ആ വഴിയെത്തിയ കാട്ടാനയ്ക്ക് വാനിലുള്ളവര്‍ ഭക്ഷണം നല്കാന് ശ്രമിക്കുന്നതും കാണാം. കാട്ടാനയുടെ പ്രവൃത്തിയിൽ ഭയന്ന് ആളുകൾ ഒച്ചപ്പാടുണ്ടാകുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.
എന്നാല്‍ ഭക്ഷണത്തെ തീർത്തും അവഗണിച്ച് കാട്ടാന വാനിന് സമീപമെത്തുകയായിരുന്നു. വാന്‍ മെല്ലെ കുലുക്കാന്‍ തുടങ്ങിയതോടെ വാനിലുള്ളവര്‍ ഭയചകിതരായി. അവര്‍ വാന്‍ ഉപേക്ഷിച്ചു പുറത്തിറങ്ങുകയായിരുന്നു. വന്യജീവികള്‍ക്ക് ആഹാരങ്ങളോ ഭക്ഷണങ്ങളോ നല്കാന് ശ്രമിച്ചാല്‍ ഇതാകും സംഭവിക്കുകയെന്ന് സുശാന്ത നന്ദ എന്ന ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചു കൊണ്ടു കുറിച്ചു.
'വന്യജീവികള്‍ക്ക് ആഹാരം നല്കിയാല് ഇതാകും സംഭവിക്കുക. വന്യജീവികള്‍ക്ക് ആഹാരം നല്കാന് തുടങ്ങിയാല്‍ പിന്നീട് അവ നിങ്ങളെ ഭക്ഷണമാക്കും'. ട്വിറ്റില്‍ സുശാന്ത നന്ദ കുറിച്ചു. നിരന്തരം വന്യജീവി ഓഫീസര്‍മാരും മറ്റും കാടു വഴി യാത്ര ചെയ്യുന്നവര്‍ക്ക് നല്കുന്ന ഉപദേശമാണ്, വന്യജീവികള്‍ക്ക് ഭക്ഷണം നല്‍കരുതെന്നത്.
Content Highlights: wild elephant is being feeded
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..