കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുക്കാനുള്ള സമുദ്രങ്ങളുടെ കഴിവ് താമസിയാതെ നഷ്ടമായേക്കും- പഠനം


സമുദ്രങ്ങളിലെ ഒലിവൈന്റെ സാന്നിധ്യം കടല്‍വെള്ളത്തിന്റെ ആല്‍കലെയ്ന്‍ അളവ് കൂട്ടും.

പ്രതീകാത്മക ചിത്രം | Photo-Gettyimage

ഗോള താപനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് 90 ശതമാനവും വിധേയമാകുന്നത് സമുദ്രങ്ങളാണ്. എന്നിരുന്നാലും അതിജീവനമെന്നോണം കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കാറുണ്ട്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ പിടിച്ചെടുക്കുന്ന കാര്‍ബണ്‍ സ്പോഞ്ചുകളെന്ന് സമുദ്രങ്ങളെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. മനുഷ്യരാശി മൂലമുണ്ടാകുന്ന മൂന്നിലൊന്ന് കാര്‍ബണ്‍ ഡയോക്സൈഡും ഇത്തരത്തില്‍ സമുദ്രങ്ങള്‍ വലിച്ചെടുക്കാറുണ്ട്. സമുദ്രങ്ങളിലെ ഒലിവൈന്‍ എന്ന വോള്‍ക്കാനിക്ക് മിനറലാണ് ഈ പ്രതിഭാസത്തിന് പിന്നിലെ കാരണം. ഇത് തത്വത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ വേഗത കുറയ്ക്കും.

സമുദ്രങ്ങളിലെ ഒലിവൈന്റെ സാന്നിധ്യം കടല്‍വെള്ളത്തിന്റെ ആല്‍കലെയ്ന്‍ അളവ് കൂട്ടും. ഇതാണ് വലിച്ചെടുക്കുന്ന കാര്‍ബണിനെ മറ്റ് രൂപത്തിലാക്കാനും കൂടുതല്‍ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ നിന്ന് വലിച്ചെടുക്കാനും സമുദ്രങ്ങളെ സഹായിക്കുന്ന ഘടകം. എന്നാല്‍ അതിശയകരമായ ഈ പ്രതിഭാസത്തിന് ആയുസ്സ് അധികമുണ്ടാകില്ലെന്നാണ് ജിയോമാര്‍ ഹെല്‍മഹോള്‍ട്ട്സ് സെന്റര്‍ ഫോര്‍ ഓഷ്യന്‍ റിസര്‍ച്ചിലെ (GEOMAR Helmholtz Centre for Ocean Research) ഗവേഷകര്‍ പറയുന്നത്.

കൃത്രിമ സമുദ്രജലാശയങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കൃത്രിമ ജലാശയത്തില്‍ ഒലിവൈന്റ സാന്നിധ്യമെത്തിക്കാന്‍ കടലിലേതിന് സമാനമായ മണ്ണും നിറച്ചു. എന്നാല്‍ 134 ദിവസം നീണ്ടു നിന്ന് പഠന കാലയളവിന്റെ ഒടുവില്‍ ജലത്തിന്റെ ആല്‍കലെയ്ന്‍ തോതില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ഇതേ പരീക്ഷണ രീതി പിന്തുടര്‍ന്ന ഗവേഷകരുടെയും ഫലം സമാനമായിരുന്നു. എന്നാല്‍ കടല്‍പ്പായല്‍ വളര്‍ത്തി അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ വലിച്ചെടുക്കുന്നത് പോലെയുള്ള പോംവഴികള്‍ ചില പഠനങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട് താനും.

ഈ നൂറ്റാണ്ടിന്റെ മധ്യം വരെ പ്രതിവര്‍ഷം 10 ബില്ല്യണ്‍ ടണ്‍ കാര്‍ബണ്‍ അധികമായി നീക്കം ചെയ്യേണ്ടിവരുമെന്നും ഇല്ലെങ്കില്‍ ആഗോള താപനില 2 ഡിഗ്രി വരെ ഉയര്‍ന്നേക്കാമെന്നും നാഷണല്‍ അക്കാദമീസ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. സമുദ്രത്തിലെ ആല്‍കലെയ്ന്‍ അളവ് ഉയര്‍ത്തുന്നത് പ്രശ്‌നപരിഹാരമായി നിര്‍ദേശിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത് കടുത്ത പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് ഓഷ്യന്‍ വിഷന്‍സ് എന്ന സമുദ്ര സംരക്ഷണ സംഘടന മുന്നറിയിപ്പ്. സമുദ്രത്തില്‍ ഇവയുടെ അളവ് കൂട്ടാന്‍ എക്സ്ട്രാക്ടിംഗ്, ഗ്രൈന്‍ഡിംഗ് പോലെയുള്ള പ്രക്രിയകള്‍ അനിവാര്യമായി വരുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഓഷ്യന്‍ വിഷന്റെ പക്ഷം.

നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ സമുദ്രത്തിലെ ആല്‍കലെയ്ന്‍ അംശം കൂട്ടുന്നത് സംബന്ധിച്ചുള്ള നിരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇബ്ബ് കാര്‍ബണ്‍, പ്ലാനറ്ററി ടെക്നോളജീസ്, സീചേഞ്ച് എന്നീ കമ്പനികള്‍ അവയില്‍ ചിലത് മാത്രമാണ്. അതേ സമയം ഇത്തരത്തില്‍ ആല്‍കലെയ്ന്‍ അംശം കൂട്ടാനുള്ള പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങള്‍ക്ക് 125 ഡോളര്‍ മില്ല്യണ്‍ സഹായധനം പ്രഖ്യാപിച്ചിരിക്കുകയാണ് നാഷണല്‍ അക്കാദമീസ് പാനല്‍.


Content Highlights: why the sucking of carbon dioxide by oceans will not be easy

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


rahul gandhi

2 min

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി; ലോക്‌സഭാംഗത്വം റദ്ദാക്കി ഉത്തരവിറങ്ങി

Mar 24, 2023

Most Commented