ഇവയുടെ ആവാസപരിധിയുടെ അഞ്ച് ശതമാനത്തോളം മേഖലയില്‍ കാട്ടു തീ ബാധിച്ചു. ഇരുപതു വര്‍ഷം കൊണ്ടാണ് ഈ അഞ്ച് ശതമാനം നഷ്ടമുണ്ടായതെന്നത് ഭീതിജനകമാണ്.

മസോണ്‍ കാടുകളിലെ തീ അവിടത്തെ 90 ശതമാനം സസ്യങ്ങളെയും ജന്തുക്കളെയും ബാധിച്ചെന്ന് പഠനം. 14000 സ്പീഷീസുകളിലായുള്ള 93 മുതല്‍ 95 ശതമാനം വരെയുള്ളവയെ ഒരുതരത്തിലോ മറ്റൊരു തരത്തിലോ കാട്ടു തീ ബാധിച്ചുവെന്നാണ് പഠനം. നേച്ചറിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചത്. 

യുഎസ്, ബ്രസീല്‍, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളിലെ സര്‍വ്വകലാശാലകളിലെ ഗവേഷകരാണ് പഠനത്തില്‍ ഭാഗഭാക്കായത്. ആമസോണ്‍ കാടുകളില്‍ 2001നും 2019നും ഇടയ്ക്ക് ഉണ്ടായ കാട്ടുതീയുടെ ആഘാതമാണ് സംഘം പഠിച്ചത്. 

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് ആമസോണ്‍ മഴക്കാടുകളുടെ 1.03 ലക്ഷം മുതല്‍ 1.89ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വരെയുള്ള കാട്ടുതീ പിടിച്ച ഭാഗത്തെ 1,514 സസ്യജാലങ്ങളുടെയും 3,079 ജന്തുക്കളുടെയും  ആവാസകേന്ദ്രങ്ങളുമായി താരതമ്യം ചെയ്താണ് ഗവേഷകർ പഠന റിപ്പോർട്ട് തയ്യാറാക്കിയത്. തീപ്പിടിത്തം മിക്ക സസ്യ ജന്തുജാലങ്ങളുടെയും ആവാസവ്യവസ്ഥയെ ഇതിനോടകം ബാധിച്ചിട്ടുണ്ടെന്നും  സംരക്ഷണ ശ്രമങ്ങള്‍ ഉണ്ടായിരുന്നിട്ടും ഈ ആഘാതം കാലക്രമേണ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഗവേഷകര്‍ കണ്ടെത്തി.

ഏതാണ്ട് 2019 മുതല്‍ വനനശീകരണവും തീപിടത്തവും ബ്രസീലിലെ ആമസോണ്‍ കാടുകളില്‍ പ്രതിവര്‍ഷം 10,000 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയുടെ നഷ്ടമാണുണ്ടാക്കുന്നത്. കഴിഞ്ഞ ദശകത്തിലത് 6500 ചതുരശ്ര കിലോമീറ്റര്‍ മാത്രമായിരുന്നു. ബ്രസീലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ചിന്‍രെ കണക്കാണിത്.

 

ഏറ്റവും അധികം ബാധിച്ചത് ആള്‍ക്കുരങ്ങുകളെ

"ചില ജീവിവര്‍ഗ്ഗങ്ങളുടെ ആവാസവ്യവസ്ഥയുടെ 60% ത്തിലധികം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കത്തിനശിച്ചിട്ടുണ്ടെന്നും ഗവേഷണ പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭൂരിഭാഗം ആമസോണ്‍ സസ്യങ്ങളുടെയും ജന്തുക്കളുടെയും ആവാസവ്യവസ്ഥയുടെ 10 ശതമാനത്തില്‍ താഴെയാണ് കത്തിനശിച്ചതെങ്കിലും അത് പല ജീവികളുടെയും നിലനില്‍പിന് വലിയ ഭീഷണിയായിരുന്നു",  മിനാസ് ഗറിയാസ് ഫെഡറല്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ സയന്‍സസിലെ എക്കോളജി പ്രൊഫസര്‍ ഡാനിലോ നീവ്‌സ് പറയുന്നു, 

വൈറ്റ്-ചീക്ക്ഡ് സ്‌പൈഡര്‍ മങ്കി (വെള്ളക്കവിളൻ എട്ടുകാലി കുരങ്ങൻ) പോലുള്ള അത്യപൂര്‍വ്വവും വംശനാശ ഭീഷണി നേരിടുന്നതുമായ ചില ജീവിവര്‍ഗ്ഗങ്ങള്‍ ആമസോണ്‍ കാടുകളിലെ ചില മേഖലകളില്‍ മാത്രമാണുള്ളത്. അതിനാല്‍ തന്നെ ഇടക്കിടെ ഉണ്ടാകുന്ന കാട്ടുതീ ഇവയുടെ വംശനാശ വേഗതയ്ക്കാക്കം കൂട്ടുകയാണ്.

വൈറ്റ്-ചീക്ക്ഡ് സ്‌പൈഡര്‍ മങ്കികൾ കാടിനെമാത്രമാണ് ആശ്രയിച്ചു ജീവിക്കുന്നത്. വല്ലപ്പോഴുമേ അവ നിലത്തേക്ക് തന്നെ ഇറങ്ങൂ. വിശ്രമിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം മരങ്ങള്‍ക്കിടിയിലാണ്. ഇവയുടെ ആവാസപരിധിയുടെ അഞ്ച് ശതമാനത്തോളം മേഖലയില്‍ കാട്ടു തീ ബാധിച്ചു. ഇരുപതു വര്‍ഷം കൊണ്ടാണ് ഈ അഞ്ച് ശതമാനം നഷ്ടമുണ്ടായതെന്നത് ഭീതിജനകമാണ്.

രാഷ്ട്രീയ താത്പര്യങ്ങൾ ഇല്ലാതാക്കുന്ന ജൈവവൈവിധ്യം

ഓടിരക്ഷപ്പെടാന്‍ കഴിവില്ലാത്തതുകൊണ്ട് തന്നെ ആമസോണ്‍ കാടുകളിലെ തീ ഏറ്റവുമധികം നശിപ്പിച്ചത് അവിടത്തെ വൈവിധ്യമുള്ള മരങ്ങളെയും സസ്യലതാദികളെയുമാണ്. 

അലന്റോമ കുല്‍മാനി ഇനത്തില്‍പ്പെട്ട മരങ്ങളുടെ 35 ശതമാനം ആവാസവ്യവസ്ഥയെയും തീ വിഴുങ്ങി. വരള്‍ച്ചയെയും കാട്ടുതീയെയും പ്രതിരോധിക്കുന്നതില്‍ മറ്റ് മരങ്ങളേക്കാള്‍ ശേഷിയുള്ളവയാണ് സെറാഡോ(cerrado). എന്നാല്‍ ഈര്‍പ്പമുള്ള മണ്ണിനു അനുയോജ്യമായി വളരുന്നവയാണ് ആമസോണ്‍ മരങ്ങളും സസ്യങ്ങളും. അതിനാല്‍ ആമസോണിലെ കാട്ടുതീ വലിയ നാശനഷ്ടമാണ് ഇവിടത്തെ ആവാസവ്യവസ്ഥയിൽ സൃഷ്ടിച്ചത്. 

ആമസോണിലെ പല കാട്ടുതീയും ബ്രസീലിലെ വ്യത്യസ്ത രാഷ്ട്രീയാന്തരീക്ഷവുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നവയാണ്. 2001 മുതല്‍ 2008 വരെയുള്ള പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ അഭാവം കാടുകളുടെ വലിയ നാശത്തിന് ഇടവരുത്തിയെങ്കില്‍ 2009 മുതല്‍ 2018 വരെയുള്ള നിയമങ്ങള്‍ വനനശീകരണം തടയുന്നതിന് സഹായിച്ചു. ബ്രസീലിന്റെ പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ ആഗോളതലത്തില്‍ പ്രശംസിക്കപ്പെട്ടെങ്കിലും അവയൊന്നും കര്‍ശനമായി പാലിക്കപ്പെട്ടില്ല.

2019 ല്‍ നിലവിലെ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ അധികാരമേറ്റപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളായി. സമീപ വര്‍ഷങ്ങളില്‍, നദികളോട് ചേര്‍ന്ന് കിടക്കുന്ന ആമസോണിന്റെ കൂടുതല്‍ മധ്യഭാഗങ്ങളില്‍ ഉള്‍പ്പെടെ തീപിടിത്തമുണ്ടായതായി അന്താരാഷ്ട്ര സര്‍വേ ചൂണ്ടിക്കാട്ടുന്നതായി ഗവേഷകസംഘത്തിലെ നെവീസ് പറയുന്നു. കാട്ടു തീ തടഞ്ഞാലേ ആമസോണിന് ഇനി രക്ഷയുള്ളൂ. 

content highlights: white cheeked spider monkey suffers, Fires in the Amazon impacted 90% of species