Representative Image/ Photo: Rajesh PV
ന്യൂഡല്‍ഹി: വയനാട്ടിലെ മീനങ്ങാടി പഞ്ചായത്ത് ആവിഷ്കരിച്ച 'കാര്‍ബണ്‍ ന്യൂട്രല്‍' മാതൃക ജമ്മുവിലെ സാംബ ജില്ലയിലെ പള്ളി ഗ്രാമപ്പഞ്ചായത്തും നടപ്പാക്കിത്തുടങ്ങി. വാര്‍ഡുകളില്‍ ഗ്രാമസഭാ യോഗങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തുടങ്ങി.
ഗ്ലാസ്ഗോവില്‍ ചേര്‍ന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ഇന്ത്യ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം മീനങ്ങാടി മാതൃക രാജ്യവ്യാപകമാക്കാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചു. കില മുന്‍ ഡയറക്ടറും ഇപ്പോള്‍ പഞ്ചായത്തീരാജ് മന്ത്രാലയം സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. പി.പി. ബാലനാണ് ഏകോപനച്ചുമതല. കഴിഞ്ഞ ദിവസം പള്ളിയിലെ ആദ്യ ഗ്രാമസഭാ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തു. ജമ്മു ഐ.ഐ.ടി.യുടെ സാങ്കേതികസഹായത്തോടെ ഡോംഗ്ര കോളേജ് വിദ്യാര്‍ഥികള്‍ പദ്ധതിക്കായി സമഗ്ര ഊര്ജസര്വേ തുടങ്ങിയതായി ഡോ. ബാലന് പറഞ്ഞു.
500 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ച് 370 വീടുകള്‍ക്ക് വൈദ്യുതിയും നല്‍കിത്തുടങ്ങി.
നൂറോളം സൗരോര്‍ജ തെരുവുവിളക്കുകള്‍ സ്ഥാപിച്ചു. മീനങ്ങാടിയുടെ അനുഭവങ്ങള്‍ മനസ്സിലാക്കാന്‍ പള്ളി പഞ്ചായത്ത് അധികൃതരും കേന്ദ്ര പഞ്ചായത്ത് മന്ത്രാലയം ഉദ്യോഗസ്ഥരും അടുത്തുതന്നെ വയനാട് സന്ദര്‍ശിക്കും.
Content Highlights: Wayanad model in Kashmir too
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..