2015-ലെ വരൾച്ചയ്ക്ക് ശേഷം മാർച്ചിൽ ഇത്രയേറെ ജല ഉപയോഗം അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയിൽ ഇതാദ്യം | Photo-Gettyimage
കനത്ത വരള്‍ച്ചയ്ക്കിടയിലും കാലിഫോര്‍ണിയയില്‍ ജല ഉപയോഗത്തില്‍ വര്‍ധനവ്. 2020 മാര്‍ച്ചിനെ അപേക്ഷിച്ച് ഈ വര്‍ഷം മാര്‍ച്ച് മാസത്തിലുണ്ടായത് 19 ശതമാനത്തിന്റെ വര്‍ധനവ്. 2020-നെ അപേക്ഷിച്ച് ജല ഉപയോഗത്തില്‍ 15 ശതമാനത്തിന്റെ കുറവിന് കൂട്ടായുള്ള പരിശ്രമം ആവശ്യമാണെന്നുള്ള മുന്നറിയിപ്പ് പാടെ അവഗണിക്കപ്പെടുകയായിരുന്നു. പൂന്തോട്ടങ്ങള്‍ ഇടയ്ക്ക് മാത്രം നനയ്ക്കുക ഡിഷ് വാഷറുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നിങ്ങനെ നിരവധി മാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു.
ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസങ്ങളില്‍ റെക്കോഡ് വരള്‍ച്ചയാണ് അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ രേഖപ്പെടുത്തിയത്. ഒരാള്‍ക്ക് പ്രതിദിനമെന്ന തോതില്‍ 291 ലിറ്റര്‍ വെള്ളമാണ് വേണ്ടി വരുന്നത്. 2020 മാര്‍ച്ചുമായി താരതമ്യപ്പെടുത്തുമ്പോള്‍ 18.9 ശതമാനത്തിന്റെ വര്‍ധനവ്.
2015-ലെ വരള്‍ച്ചയ്ക്ക് ശേഷം മാര്‍ച്ചില്‍ ഇത്രയേറെ ജല ഉപയോഗം ഇതാദ്യമാണ്. തെക്കന്‍ കാലിഫോര്‍ണിയയില്‍ സ്വകാര്യ വ്യക്തികളുടെ ജല ഉപയോഗം കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് അധികൃതര്‍. പൂന്തോട്ടങ്ങള്‍ നനയ്ക്കുന്നതും മറ്റും ആഴ്ചയില്‍ മൂന്ന് ദിവസം എന്ന തോതില്‍ നിന്നും രണ്ടിലേക്ക് മാറ്റാനും നിര്‍ദേശമുണ്ട്. 2.7 കോടി ജനങ്ങള്‍ ആശ്രയിക്കുന്നതാണ് കാലിഫോര്‍ണിയയുടെ സ്റ്റേറ്റ് വാട്ടര്‍ പ്രൊജക്ട്. ഈ സംവിധാനം വഴിയുള്ള ജല വിതരണത്തിനും പരിമിതികള്‍ ഏര്‍പ്പെടുത്തും. ശുദ്ധജല വിതരണക്കാരായ മെട്രോപൊളിറ്റന്‍ വാട്ടര്‍ ഡിസ്ട്രിക്ട് ഓഫ് സതേണ്‍ കാലിഫോര്‍ണിയയുടെ വിതരണത്തില്‍ ഏര്‍പ്പെടുത്തുന്ന കുറവ് ഏര്‍പ്പെടുത്തുന്നത് വഴി ബാധിക്കപ്പെടുക 60 ലക്ഷം ആളുകളാണ്.
ലോസ് ഏഞ്ചല്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വാട്ടര്‍ ആന്‍ഡ് പവര്‍ (ഡിഡബ്ല്യുപി) വിതരണം ചെയ്യുന്ന ജനത്തിനും പരിമിതികളുണ്ട്. പൊതുജനങ്ങള്‍ക്ക് പ്രദേശങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും ജലവിതരണത്തിനുള്ള ദിവസം നിശ്ചയിക്കുക. പൂന്തോട്ടങ്ങള്‍ നനയ്ക്കാന്‍ എട്ട് മിനുട്ട് മാത്രമായിരിക്കും സമയം അനുവദിക്കുക. നിബന്ധനകള്‍ പാലിക്കാത്തവര്‍ പിഴയൊടുക്കേണ്ടി വരും. പടിഞ്ഞാറന്‍ മേഖലയില്‍ വരള്‍ച്ചയുടെ തോത് കുറയുന്നതും പൊതുജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏപ്രിലില്‍ കാര്യങ്ങള്‍ക്ക് ചെറിയ മാറ്റങ്ങള്‍ വന്നുവെങ്കിലും പല ജലാശയങ്ങളിലും ജലശേഖരം റെക്കോഡ് തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മഞ്ഞുരുകിയുള്ള ജലമാണ് വേനലില്‍ ജലാശയങ്ങളില്‍ ശേഖരിക്കപ്പെടുക. എന്നാല്‍ സംസ്ഥാനത്താകെയുള്ള മഞ്ഞുപാളികളുടെ ശേഖരത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തുകയായിരുന്നു.
Content Highlights: water usage in California increase by 19 % amid drought
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..