ജലസ്രോതസ്സുകൾ ഡിജിറ്റൽ ഭൂപടമാകാൻ പദ്ധതി 


ജനങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് തടസ്സമാകാതെ ദുരന്ത പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം

പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി

പുനലൂർ: പശ്ചിമഘട്ടമേഖലയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെ ജലസ്രോതസ്സുകൾ ഡിജിറ്റൽ ഭൂപടമാക്കി മാറ്റുന്ന ജോലികൾ ജില്ലയിൽ തുടങ്ങി. കിഴക്കൻമേഖലയിലെ ഏഴു പഞ്ചായത്തുകളിലാണ് ഈ പ്രവൃത്തി. തെന്മല പഞ്ചായത്തിൽ ഭൂപട ചിത്രീകരണം പൂർത്തിയാക്കി. രണ്ടുദിവസം കൊണ്ട് പഞ്ചായത്തിലെ മുഴുവൻ നീർച്ചാലുകളും അടയാളപ്പെടുത്തി. ബാക്കിയുള്ള പഞ്ചായത്തുകളിൽ ചിത്രീകരണം ഉടൻ ആരംഭിക്കും.

സംസ്ഥാനത്തെ അതിതീവ്രമഴയുടെ പശ്ചാത്തലത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പശ്ചിമഘട്ടമേഖലയിൽ ഉൾപ്പെടുന്ന 230 പഞ്ചായത്തുകളിൽ നീർച്ചാൽ ശൃംഖല ശാസ്ത്രീയമായി കണ്ടെത്തി ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്നതിന്റെ ഒന്നാം ഘട്ടമായാണ് ജില്ലയിലും പ്രവൃത്തി ആരംഭിച്ചിട്ടുള്ളത്. ജനങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് തടസ്സമാകാതെ ദുരന്ത പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.നവകേരളം കർമപദ്ധതിപ്രകാരം ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടും ഐ.ടി.മിഷന്റെ സഹായത്തോടുമാണിത് നടപ്പാക്കുന്നത്. മാപ്പത്തൺ എന്ന ആപ്ലിക്കേഷനാണ് ഇതിന്‌ ഉപയോഗിക്കുന്നത്. രണ്ടാംഘട്ടത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയും ജനപങ്കാളിത്തത്തോടെയും നീർച്ചാൽ വീണ്ടെടുക്കൽ പ്രവർത്തനം നടത്തും. ഇതുമൂലം ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുപകരം സുരക്ഷിത ജീവിതം സാധ്യമാക്കുന്ന പ്രദേശമായി പശ്ചിമഘട്ടമേഖലയെ മാറ്റിയെടുക്കാനാകും.

ജില്ലയിൽ തെന്മലയ്ക്കു പുറമേ ആര്യങ്കാവ്, കുളത്തൂപ്പുഴ, ഏരൂർ, അലയമൺ, ചിതറ, പിറവന്തൂർ പഞ്ചായത്തുകളിലാണ് ഭൂപട ചിത്രീകരണം നടത്തുന്നത്. തെന്മലയിൽ റിസോഴ്‌സ് പേഴ്‌സൺമാരായ അർച്ചന, ഗോപിക എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. ബാക്കിയുള്ള ആറു പഞ്ചായത്തിലും വരുംദിവസങ്ങളിൽ തന്നെ ഭൂപട ചിത്രീകരണം പൂർത്തിയാക്കുമെന്ന് നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ എസ്.ഐസക് പറഞ്ഞു.

Content Highlights: water sources to be digitalized


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented