ഡല്‍ഹിയിൽ വായു മലിനീകരണത്തിന് പിന്നാലെ ജലമലിനീകരണവും


രണ്ട് ഘട്ടങ്ങളിലായി 1.25 ലക്ഷം മീനുകളെ നിക്ഷേപിക്കുകയായിരുന്നു പദ്ധതി കൊണ്ടു ലക്ഷ്യം വെച്ചിരുന്നത്‌

മാലിന്യ കൂമ്പാരമായ യമുനാ നദിയിൽ തുണി അലക്കുന്നവർ, പ്രതീകാത്മക ചിത്രം | Photo-AFP

ല്‍ഹിയിലെ വായുമലിനീകരണത്തിന് ശേഷം പ്രധാന പ്രശ്‌നമായി തീര്‍ന്നിരിക്കുകയാണ് ജലമലിനീകരണം. യമുനാ നദിയില്‍ മലിനീകരണം വലിയ തോതില്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യമാണുള്ളത്. യമുനാ നദിയിലെ നോയിഡ മേഖലയില്‍ മാലിന്യ തോത് ക്രമാതീതമായി ഉയര്‍ന്ന അവസ്ഥയിലാണുള്ളത്. ഇതോടെ പ്രധാന്‍ മന്ത്രി മത്സ്യ സംമ്പാദ് യോജനയുടെ ഭാഗമായി നദിയില്‍ നടത്താനിരുന്ന മത്സ്യനിക്ഷേപം ഉപേക്ഷിച്ചിരിക്കുകയാണ് അധികൃതര്‍. പകരം ഈ മത്സ്യങ്ങളെ ഗംഗ നദിയുടെ ഹാപുര്‍ മേഖലയില്‍ നിക്ഷേപിക്കും. രോഹു, കട്‌ല തുടങ്ങിയ മത്സ്യങ്ങളെയാകും നിക്ഷേപിക്കുക.

യമുനാനദിയുടെ ചില മേഖലകളില്‍ ഓക്‌സിജന്‍ നിലവാരം വളരെ കുറഞ്ഞ അളവിലാണ്. ജലാശയങ്ങളിലെ ഓക്‌സിജന്‍ നിലവാര തോത് അടയാളപ്പെടുത്തുന്ന ബയോളജിക്കല്‍ ഓക്‌സിജന്‍ ഡിമാന്‍ഡ് (ബിഒഡി) ചിലയിടങ്ങളില്‍ ലിറ്ററിന് 45 മില്ലിഗ്രാം മാത്രമാണുള്ളത്. ഇത് 3mg/l അതുമല്ലെങ്കില്‍ അതില്‍ താഴെയോ വേണമെന്നാണ് വിദ്ഗധര്‍ നിഷ്‌കര്‍ഷിക്കുന്നത്.2020 നവംബറിലെ ഡല്‍ഹി പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി (ഡിപിസിസി) റിപ്പോര്‍ട്ടും ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതോടെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും നിത്യകാഴ്ചയാണ്. ശുചീകരിക്കാത്ത ഗാര്‍ഹിക മാലിന്യ ജലമാണ് പ്രധാന വില്ലനായി വിലയിരുത്തപ്പെടുന്നത്. നോയിഡയിലെ 22 കിലോമീറ്റര്‍ ജലാശയം യമുന നദിയുടെ ആകെ മൂന്ന് ശതമാനമാണെങ്കിലും ഈ മേഖലയില്‍ മലിനീകരണം ഉയര്‍ന്ന തോതിലാണ്. നിലവില്‍ ഡല്‍ഹിയില്‍ ശുചീകരിക്കാത്ത മാലിന്യജലത്തിന്റെ 29 ശതമാനവും ഈ നദിയിലാണ് പുറന്തള്ളുന്നത്. നദിയിലെത്തുന്ന ഫീഷ്യല്‍ കോളിഫേം മത്സ്യസമ്പത്തിനാകെ ഭീഷണിയുര്‍ത്തും. തുണി അലക്കാനുപയോഗിക്കുന്ന ഡിറ്റര്‍ജന്റുകള്‍ നദിയിലെ ഫോസ്‌ഫേറ്റ് അളവയുര്‍ത്തുന്നതും മറ്റൊരു പ്രധാന ഭീഷണിയാണ്.

Content Highlights: water pollution in yamuna creates trouble in introduction of fish


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented