കായലിന്റെ നടുവിലും കണ്ടല്‍, ഭീഷണി നേരിടുന്ന കക്ക; അഷ്ടമുടിക്കായല്‍ നികരുന്നു


കായലില്‍ ചെളി നിറഞ്ഞതോടെ മത്സ്യസമ്പത്തില്‍ ഗണ്യമായി കുറവ് വന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

അഷ്ടമുടിക്കായൽ | ഫോട്ടോ:അജിത് പനച്ചിക്കൽ

തേവലക്കര: കൊല്ലത്തിന്റെ അഷ്ടമുടിക്കായല്‍ നികരുന്നു. കല്ലടയാറ്റില്‍ നിന്നുള്ള എക്കല്‍, കരയിലെ ചെളി, തീരപ്രദേശങ്ങളില്‍ തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും അടിയുന്നതാണ് പ്രധാന കാരണം. മഴക്കാലത്തു പോലും കായല്‍ നടുവില്‍ കര തെളിഞ്ഞു കാണുന്ന സ്ഥിതിയാണിപ്പോള്‍. കായലില്‍ ചെളി നിറഞ്ഞതോടെ മത്സ്യസമ്പത്തില്‍ ഗണ്യമായി കുറവ് വന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഈ പ്രദേശത്തു മാത്രം ലഭ്യമായിരുന്ന കക്കകളും വാശനാശ ഭീഷണിയിലാണ്. തീരസംരക്ഷണത്തിനായി നട്ട കണ്ടല്‍ച്ചെടികളുടെ തൈകള്‍ കായലില്‍ ഒഴുകിനടന്ന് ആഴം കുറഞ്ഞയിടങ്ങളില്‍ വേരുറപ്പിച്ചുവരുന്ന സാഹചര്യവുമുണ്ട്.

ദേശീയ ജലപാത കടന്നു പോകുന്നത് ദളവാപുരം പാലത്തിനടിയിലൂടെയാണ്. ഇതിന്റെ ഇരുവശങ്ങളിലുമുള്ള കായല്‍ നികരുന്നത് ജലപാതയുടെ ആഴം കുറയുന്നതിനിടയാക്കും.

നിര്‍മാണത്തിനിടെ തകര്‍ന്നുവീണ ദളവാപുരം പാലത്തിന്റെ ബീമിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തിട്ടില്ല. വേലിയേറ്റ-വേലിയിറക്ക സമയങ്ങളില്‍ വെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെട്ടതും ചെളി അടിഞ്ഞു കൂടുന്നതിനു കാരണമാകുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ചെളിയില്‍ പൂണ്ടു പോകാന്‍ സാധ്യതയുള്ളതിനാല്‍ ഈ മേഖലയിലൂടെയുള്ള യാത്ര ടൂറിസ്റ്റ് ബോട്ടുകളും വള്ളങ്ങളും ഉപേക്ഷിച്ചിരിക്കുകയാണ്.തെക്കുംഭാഗം ബോട്ടുജെട്ടിയും തകര്‍ന്ന നിലയിലാണ്.

നീണ്ടകര തുറമുഖംമുതല്‍ പള്ളിക്കോടിഭാഗംവരെ ഡ്രഡ്ജ് ചെയ്യാന്‍ പത്തുകോടിയോളം രൂപയുടെ പ്രവൃത്തി പ്രഖ്യാപിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. കായലില്‍ ചെളിയുടെ അളവ് കൂടിയതോടെ കായല്‍ത്തീരത്തെ വ്യക്തികള്‍ വന്‍തോതില്‍ അനധികൃത ഖനനം വന്‍തോതില്‍ നടന്നിരുന്നു . അനധികൃതമായ ഖനനം വ്യാപിച്ചതോടെ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും കേസെടുക്കുകയും ചെയ്തിരുന്നു.

പ്രത്യേക പദ്ധതി തയ്യാറാക്കണം

"റാംസര്‍ സൈറ്റില്‍ ഉള്‍പ്പെട്ട അഷ്ടമുടിക്കായലിന്റെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കണം. അഷ്ടമുടിക്കായലില്‍മാത്രം കാണുന്ന അപൂര്‍വയിനത്തില്‍പ്പെട്ട മത്സ്യങ്ങളെ സംരക്ഷിക്കുന്നതിന് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതി രൂപവത്കരിക്കണം.",വി.എം.രാജ്‌മോഹനന്‍,പൊതുപ്രവര്‍ത്തകന്‍

ഡ്രഡ്ജിങ്ങ് നടത്തണം

"കായലില്‍ മത്സ്യങ്ങളുടെ ലഭ്യത വളരെ കുറവാണ്. ചെളിയും മണ്ണും അടിഞ്ഞുകിടക്കുന്നതിനാല്‍ ചാലുകള്‍ പല ഭാഗത്തും അടഞ്ഞിരിക്കുകയാണ്. ഡ്രഡ്ജിങ്ങ് നടത്തി കായല്‍ സംരക്ഷിക്കണം.",ആഞ്ചലോസ്,മത്സ്യത്തൊഴിലാളി

Content Highlights: water level shows a decline in astamudi lake

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented