ഓസ്‌ട്രേലിയയുടെ വംശനാശ പട്ടികയിലേക്ക് 15 ജീവജാലങ്ങള്‍ കൂടി 


2019-2020 ലെ കാട്ടുതീ പോലെയുള്ള സംഭവങ്ങളും വന്യമൃഗങ്ങള്‍ വംശനാശ ഭീഷണി നേരിടാനുള്ള കാരണങ്ങളായിരുന്നു.

വോളബി വിഭാഗക്കാരനായ സ്വാംപ് വോളബിയെ 2013-ലുണ്ടായ കാട്ടുതീയിൽ നിന്നും രക്ഷിച്ചപ്പോൾ | Photo-Gettyimage

സിഡ്‌നി: രാജ്യത്തിന്റെ പുതിയ വംശനാശ പട്ടികയിലേക്ക് വോളബിയെയും ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയ. കങ്കാരുവിന് സമാനമായ വലുപ്പം കുറവുള്ള സഞ്ചിമൃഗമാണിത്. ഇതോടെ 15 പുതിയ ജീവജാലങ്ങള്‍ കൂടി വംശനാശ പട്ടികയിലിടം നേടിയിരിക്കുകയാണ്. 2019-2020 ലെ കാട്ടുതീ പോലെയുള്ള സംഭവങ്ങളും വന്യമൃഗങ്ങള്‍ വംശനാശ ഭീഷണി നേരിടാനുള്ള കാരണങ്ങളായിരുന്നു. ഈ കാലയളവില്‍ കിഴക്കന്‍ ഓസ്‌ട്രേലയയില്‍ 5.8 മില്ല്യണ്‍ ഹെക്ടര്‍ വനപ്രദേശമാണ് കത്തിനശിച്ചത്.

മനുഷ്യ രാശി മൂലമുണ്ടായ ആവാസവ്യവസ്ഥ നാശവും പ്രതികൂല കാലാവസ്ഥയും മറ്റ് പ്രധാന കാരണങ്ങളാണ്. പാര്‍മ വോളബി, ഗ്രേ സ്‌നേക്ക് പോലെയുള്ളവയാണ് പുതിയ പട്ടികിയിലുള്ളത്.



ജീവജാലങ്ങള്‍ വംശനാശം സംഭവിക്കാതിരിക്കാന്‍ പുതിയ നയമാണ് ഓസ്‌ട്രേലിയ സ്വീകരിച്ചിരിക്കുന്നത്. ഗുരുതര വംശനാശ ഭീഷണി നേരിടുന്ന 110 ജീവജാലങ്ങള്‍ കൂടുതല്‍ നാശം നേരിടുന്നത് തടയുകയാണ് ലക്ഷ്യം. കൊവാള, ഗ്യാങ് ഗ്യാങ് കോക്കറ്റൂ എന്നിവ നേരത്തെ വംശനാശ ഭീഷണി നേരിടുന്നതായി മുമ്പ്‌ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരുന്നു.

Content Highlights: wallaby added to extinction list of australia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented