പ്രതീകാത്മക ചിത്രം | Photo: Getty Images via AFP
ഗൂഡല്ലൂർ: തമിഴ്നാടുൾപ്പെടെ മൂന്നുസംസ്ഥാനങ്ങളിൽ കഴുകന്മാരുടെ സർവേ തുടങ്ങി. ഇരട്ട സെൻസസ് ഒഴിവാക്കുന്നതിനാണ് തമിഴ്‌നാട്, കർണാടക, കേരള സംസ്ഥാനങ്ങളിൽ ഒരേസമയം സർവേ നടത്തുന്നത്. സർവേയിൽ കണ്ടെത്തുന്ന കഴുകൻ ഇനങ്ങളെ പത്തുസ്ഥലങ്ങളുടെ പേരിൽ തരംതിരിക്കും.
കഴുകന്മാരെ കുറിച്ചുള്ള പഠനങ്ങളിൽ വിദഗ്ധനായ ഒരാൾ, ഒരു ഫോറസ്റ്റ് ഓഫീസർ, രണ്ട് സന്നദ്ധപ്രവർത്തകർ, ഒരു ഫോറസ്റ്റ് റെയ്‌ഞ്ചർ എന്നിവരടങ്ങുന്ന അഞ്ചംഗസംഘമാണ് സർവേ നടത്തുക. തമിഴ്‌നാട്ടിലെ നീലഗിരി, ഈറോഡ് ജില്ലകളിലാണ് സർവേ. മുതുമലയിൽ 35 സ്ഥലങ്ങളിൽ സർവേ നടത്താനാണ് ഉദ്ദേശിക്കുന്നത്.
ദക്ഷിണേന്ത്യയിൽ നാലുതരം കഴുകന്മാരെ കണ്ടുവരുന്നുണ്ട്. അവ നീലഗിരി ബയോസ്ഫിയർ മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മുതുമല കടുവാസങ്കേതത്തിലെ സെഗൂർ പീഠഭൂമിയാണ് വെള്ളക്കഴുത്തുള്ള കഴുകന്റെ ആവാസകേന്ദ്രം.
Content Highlights: vulture census is being conducted in three states
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..