ചെല്ലാനത്തുകാര്‍ സമാധാനത്തോടെ കിടന്നുറങ്ങുന്ന കാലവര്‍ഷക്കാലം; സന്തോഷം പങ്കുവെച്ച് മന്ത്രി


Photo: facebook.com/vnvasavanofficial

ണ്ടുതോറും എല്ലാ സമ്പാദ്യവും സമാധാനവും കടലെടുത്തുപോകാറുള്ള ചെല്ലാനത്തുകാരുടെ ഓര്‍മ്മയില്‍ ആദ്യമാണ് സുരക്ഷിതമായൊരു മണ്‍സൂണ്‍കാലമെന്ന സന്തോഷം പങ്കുവെച്ച് മന്ത്രി വി.എന്‍ വാസവന്‍. ചെല്ലാനത്തെ തീരസംരക്ഷണപ്രവര്‍ത്തനം ഇത്രയും ഫലപ്രദമായും ഗുണമേന്മയോടെയും സമയബന്ധിതമായും നിര്‍വ്വഹിച്ചുവരുന്നത് ഒരു സഹകരണസ്ഥാപനമാണ് എന്നത് വകുപ്പ് മന്ത്രി എന്ന നിലയില്‍ തനിക്ക് സന്തോഷം പകരുന്നുവെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചെല്ലാനത്തെ കടല്‍ സംരക്ഷണ ഭിത്തിയുടെ ചിത്രങ്ങള്‍ സഹിതം പങ്കുവെച്ചാണ് മന്ത്രിയുടെ കുറിപ്പ്.

കേരളതീരത്തു രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന പത്ത് ഹോട്ട് സ്‌പോട്ടുകളില്‍ ശാസ്ത്രീയമായി നടത്തുന്ന തീരസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചുള്ള ആദ്യപദ്ധതിയായാണ് എറണാകുളം ജില്ലയിലെ ചെല്ലാനത്ത് ആരംഭിച്ചത്. ടെട്രാപോഡ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കടല്‍ഭിത്തിയും പുലിമുട്ടുകളുടെ ശൃംഖലയും ഉള്‍പ്പെടുന്നതാണു പദ്ധതി.

മന്ത്രി വി.എന്‍ വാസവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചെല്ലാനത്തുകാര്‍ സമാധാനത്തോടെ കിടന്നുറങ്ങുന്ന ആദ്യത്തെ കാലവര്‍ഷക്കാലം എന്ന ആശ്വാസവും സന്തോഷവും പങ്കുവയ്ക്കുന്ന ഒട്ടേറെ കുറിപ്പുകളും ഫോട്ടോകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നതാണു രണ്ടുദിവസമായി കാണുന്നത്. ആണ്ടുതോറും എല്ലാ സമ്പാദ്യവും സമാധാനവും കടലെടുത്തുപോകാറുള്ള ഈ നാട്ടുകാരുടെ ഓര്‍മ്മയില്‍ ആദ്യമാണ് ഇങ്ങനെ സുരക്ഷിതമായൊരു മണ്‍സൂണ്‍കാലം. സഹകരണമന്ത്രി എന്ന നിലയില്‍ എനിക്കതു പ്രത്യേകസന്തോഷമാണു പകരുന്നത്. കാരണം, ചെല്ലാനത്തെ തീരസംരക്ഷണപ്രവര്‍ത്തനം ഇത്രയും ഫലപ്രദമായും ഗുണമേന്മയോടെയും സമയബന്ധിതമായും നിര്‍വ്വഹിച്ചുവരുന്നത് ഒരു സഹകരണസ്ഥാപനമാണ് എന്നതുതന്നെ - ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി (ULCCS Ltd.).

കേരളതീരത്തു രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന പത്ത് ഹോട്ട് സ്‌പോട്ടുകളില്‍ ശാസ്ത്രീയമായി നടത്തുന്ന തീരസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച് ആദ്യപദ്ധതിയായാണ് എറണാകുളം ജില്ലയിലെ ചെല്ലാനത്ത് നിര്‍മ്മാണം ആരംഭിച്ചത്. ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ജൂണ്‍ 11-നു നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കുംമുമ്പുതന്നെ സൊസൈറ്റി അവിടെ ടെട്രാപോഡ് ഉപയോഗിച്ചുള്ള തീരസംരക്ഷണം ആരംഭിച്ചിരുന്നു. മഴക്കാലത്തിനുമുമ്പു പരമാവധി നീളത്തില്‍ പണി പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ അവര്‍ പണി തുടങ്ങിയിരുന്നു. ടെട്രാപോഡ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കടല്‍ഭിത്തിയും പുലിമുട്ടുകളുടെ ശൃംഖലയും ഉള്‍പ്പെടുന്നതാണു പദ്ധതി.

ഒരു നാടിന്റെ ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്കാരംകൂടിയായ പദ്ധതി ആയിരക്കണക്കായ തീരദേശവാസികള്‍ക്കാണ് ആശ്വാസമരുളുന്നത്. സുരക്ഷ ഏറ്റവും ആവശ്യമുള്ള ജനവിഭാഗമായ തീരദേശ മത്സ്യത്തൊഴിലാളികളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാന്‍ ആകുന്നതെല്ലാം ചെയ്യുന്ന സംസ്ഥാനസര്‍ക്കാര്‍ ജനങ്ങളുടെ സുരക്ഷിതജീവിതവും മെച്ചപ്പെട്ട ജീവിതനിലവാരവും ഉറപ്പുവരുത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്.

ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് (എന്‍സിസിആര്‍) പഠനം നടത്തി തയ്യാറാക്കിയ 344.20 കോടി രൂപയുടെ പദ്ധതിയാണ് ചെല്ലാനത്തു നടപ്പാക്കുന്നത്. കിഫ്ബിയുടെ ധനസഹായത്തോടെ ഇറിഗേഷന്‍ വകുപ്പു നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍വ്വഹണം കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്റ്റ്രക്ള്‍ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ്. പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത് ഇറിഗേഷന്‍ വകുപ്പിന്റെ പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റും.

ചെല്ലാനം മുതല്‍ ഫോര്‍ട്ട് കൊച്ചിവരെയുള്ള 17.9 കിലോമീറ്ററില്‍ കണ്ണമാലിവരെയുള്ള 7.32 കിലോമീറ്റര്‍ ആണ് ഒന്നാംഘട്ടം. വിടെ 6.10 മീറ്റര്‍ ഉയരത്തിലും 24 മീറ്റര്‍ വീതിയിലുമാണ് കടല്‍ഭിത്തി നിര്‍മ്മിക്കുന്നത്. 2022 ജനുവരി മൂന്നിന് ആരംഭിച്ച നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാകുകയാണ്. ടൂറിസംസാദ്ധ്യത കണക്കിലെടുത്ത് കടലിനോട് അഭിമുഖമായി മൂന്നുമീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മ്മിക്കുന്നുണ്ട്.

Content Highlights: vn vasavan, fb post, kerala rains 2022

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented