കുഞ്ഞൻ സസ്യത്തെ കണ്ടെത്തി വിഷ്ണു നേടിയത് വലിയ പുരസ്കാരം


എം.ബി. ബാബു

ഇടുക്കിയിൽ കണ്ടെത്തിയ കാലിട്രിക്കെ സസ്യം, വിഷ്ണുമോഹൻ

തൃശ്ശൂർ: മലനിരകൾക്കിടയിൽ ഒളിഞ്ഞിരുന്ന അപൂർവമായ ഇത്തിരിക്കുഞ്ഞൻ സസ്യത്തെ കണ്ടെത്തിയ തൃശ്ശൂർ സ്വദേശി വിഷ്ണുമോഹന് ഇന്ത്യൻ ബോട്ടാണിക്കൽ സൊസൈറ്റിയുടെ പ്രൊഫ. കെ.എസ്. ബിൽഗ്രാമി ഗോൾഡ് മെഡൽ പുരസ്കാരം.

ഏഷ്യയിൽ ഇതുവരെ 11 ഇടത്തുമാത്രം കണ്ടെത്തിയിട്ടുള്ള ‘കാലിട്രിക്കെ’ എന്ന സസ്യത്തെയാണ് ഇടുക്കിയിലും നീലഗിരിയിലുമായി രണ്ടിടത്തുകൂടി കണ്ടെത്തിയത്. കാലിക്കറ്റ് സർവകലാശാലയിൽ സസ്യശാസ്ത്ര ഗവേഷകനാണ് വിഷ്ണുമോഹൻ. പ്രശസ്ത സസ്യശാസ്ത്രജ്ഞനായിരുന്നു പ്രൊഫ. കെ.എസ്. ബിൽഗ്രാമിയുടെ പേരിലുള്ള പുരസ്കാരം ആദ്യമായാണ് കാലിക്കറ്റ് സർവകലാശാലയിലേക്ക് എത്തിയത്.ഹിമാലയൻമേഖലകളിലും നീലഗിരിയിൽ ഒരിടത്തുമായി ഇന്ത്യയിൽ ഏഴിടത്താണ് ഇതേവരെ കാലിട്രിക്കെ സസ്യത്തെ കണ്ടെത്തിയിരുന്നത്. ഇടുക്കിയിൽ കണ്ടെത്തിയ ഇനത്തിന് ‘കാലിട്രിക്കെ ഇടുക്കിയാന’ എന്നും നീലഗിരിയിൽ കണ്ടെത്തിയതിന് ‘കാലിട്രിക്കെ ബ്രക്റ്റേറ്റോ’ എന്നുമാണ് പേര്.

ഈ സസ്യം സപുഷ്പിഗണത്തിലെ പ്ലന്റാജിനേസിയെ കുടുംബത്തിൽപ്പെടുന്നതാണ്. ദളങ്ങളോ ഉപദളങ്ങളോ ഇല്ല. വാട്ടർ സ്റ്റാർവേർട്സ് എന്നാണ് ഇത്തരം സസ്യങ്ങളെ വിളിക്കുക. വെള്ളത്തിൽ പൊങ്ങിക്കിടക്കുമ്പോൾ നക്ഷത്രത്തോടുള്ള രൂപസാദൃശ്യമാണ് ഈ പേരിന് കാരണം. മണ്ണിനോട് ചേർന്ന് പരന്നു വളരുന്ന അതിസൂക്ഷ്മ സസ്യങ്ങളാണിവ.

ലോകത്ത് വിഷ്ണുമോഹനുപുറമേ യു.കെ.യിലെ സസ്യശാസ്ത്രജ്ഞനായ റിച്ചാർഡ് വി. ലാൻസ്ഡൗൺ ആണ് ഈ സസ്യത്തെപ്പറ്റി ഗവേഷണം നടത്തുന്നത്. ഇന്ത്യൻ അസോസിയേഷൻ ഫോർ ആൻജിയോസ്പേം ടാക്സോണമിയുടെ സെക്രട്ടറിയായ പ്രൊഫ. സന്തോഷ് നമ്പിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ സസ്യവൈവിധ്യങ്ങളെപ്പറ്റിയാണ് വിഷ്ണുമോഹൻ ഗവേഷണം നടത്തുന്നത്. തൈക്കാട്ടുശേരി രായരോത്ത് വീട്ടിൽ മോഹനൻ-ജയശ്രീ ദമ്പതിമാരുടെ മകനാണ്.

Content Highlights: kerala, good news, science,vishnu mohan, indian botanical society, Professor KS Bilgrami gold medal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented