വീഡിയോ ദൃശ്യങ്ങളിൽ നിന്ന് | Screengrab: instagram.com/pubity
വന്യജീവികളുടെ കൗതുകമുണര്‍ത്തുന്ന നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. അത്തരമൊരു വീഡിയോ ദൃശ്യം വീണ്ടും ജനശ്രദ്ധ നേടുകയാണ്. കരടിയാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. അമേരിക്കന്‍ ബ്ലാക്ക് ബിയര്‍ വിഭാഗത്തില്‍പ്പെടുന്ന കരടിയാണിതെന്നാണ് സൂചന. ഒരു ബെന്‍സ് കാറിനടുത്തേക്ക് നടന്നടുക്കുന്ന കരടിയെ വ്യക്തമായി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.
കാറിനടുത്തേക്ക് നടന്നടുക്കുക മാത്രല്ല കാറിന്റെ ഡോര്‍ കരടി തുറക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഡോര്‍ തുറക്കണമെന്നറിയാമായിരുന്ന കരടി പക്ഷേ, കാറിനുള്ളിലേക്ക് കയറാനുള്ള ധൈര്യം കാണിച്ചില്ല. ഡോര്‍ തുറന്നതും പിന്നീടെന്താണ് ചെയ്യേണ്ടതെന്നറിയാതെ നില്‍ക്കുകയാണ് കരടി. ഒടുവില്‍ നടന്നു പിന്നിലേക്ക് നീങ്ങി മെല്ലെ പിന്‍വലിയുകയാണ് അത്.
പ്യൂബിറ്റി എന്ന ഇന്‍സ്റ്റാഗ്രം പേജാണ് വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിനാളുകളാണ് ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞത്. ജനവാസമേഖലയിലേക്ക് കരടികള്‍ അതിക്രമിച്ചു കടക്കുന്ന സംഭവങ്ങള്‍ ഇതിന് മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിശപ്പ് മൂലമാകാം ജനവാസമേഖലയിലേക്ക് വന്യജീവികള്‍ കടക്കുന്നതെന്നാണ് കരുതുന്നത്.
വടക്കന്‍ അമേരിക്കയില്‍ സര്‍വസാധാരാണമായ കരടി വിഭാഗമാണ് അമേരിക്കന്‍ ബ്ലാക്ക് ബിയറുകള്‍. അഞ്ച് മുതല്‍ ആറടി വരെ നീളമുണ്ടാകും. വനപ്രദേശങ്ങളില്‍ 20 വര്‍ഷം വരെ അമേരിക്കന്‍ ബ്ലാക്ക് ബിയറുകള്‍ക്ക് ആയുസ്സ് കണക്കാക്കാറുണ്ട്. ചെറു വാലുകള്‍ പ്രത്യേകതയാണ്. പെണ്‍കരടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആണ്‍ കരടികള്‍ക്ക് 70% അധികം ഭാരമുണ്ടാകും.
Content Highlights: viral video of curious black bear attempts to open mercedes car door


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..