സിംഹത്തെ ആക്രമിക്കുന്ന ഹിപ്പോപ്പൊട്ടാമസ്, പേടിച്ചോടുന്ന സിംഹം | Photo: instagram.com/latestkruger
സിംഹം. കാട്ടിലെ രാജാവ് ആരെന്ന ചോദ്യത്തിന് വേറെ ഉത്തരമുണ്ടാകില്ല. ശരിക്കും കാട്ടടക്കി വാഴുന്ന ജീവികള്‍ തന്നെയാണ് സിംഹം. സിംഹ ഗര്‍ജനത്തെ ഭയപ്പെടുന്നവരാകും മറ്റ് വന്യമൃഗങ്ങള്‍. എന്നാല്‍ ഇതിന് വിരുദ്ധമായിട്ടുള്ള വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ദാഹമകറ്റി കൊണ്ടിരിക്കുന്ന ഒരു സിംഹത്തെ വിരട്ടിയോടിക്കുന്ന ഹിപ്പോപ്പൊട്ടാമസാണ് ദൃശ്യങ്ങളിലുള്ളത്. സിംഹത്തിന് നേരെ പാഞ്ഞെടുക്കുന്ന ഹിപ്പോപ്പൊട്ടാമസ് എന്ന ക്യാപഷ്‌നോടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയിലെ കാപമ പ്രൈവറ്റ് ഗെയിം റിസര്‍വ്വില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. തടാകത്തില്‍ ദാഹമകറ്റി കൊണ്ടിരിക്കുന്ന സിംഹത്തെ ദൃശ്യങ്ങളില്‍ കാണാം. തൊട്ടരികിലായി ഹിപ്പോപ്പൊട്ടാമസിന്റെ ഒരു കൂട്ടവുമുണ്ട്. പെട്ടെന്ന് യാതൊരു പ്രകോപനവുമില്ലാതെ സിംഹത്തിന് നേരെ പാഞ്ഞെടുക്കുകയായിരുന്നു ഹിപ്പോപ്പൊട്ടാമസ്. പേടിച്ചോടുന്ന സിംഹത്തെയും വ്യക്തമായി ദൃശ്യങ്ങളില്‍ കാണാം. കുഞ്ഞിനെ സിംഹത്തില്‍ നിന്നും രക്ഷിച്ചതാകാം ഹിപ്പോപ്പൊട്ടാമസ്, ആരാണ് യഥാര്‍ത്ഥ രാജാവ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ഒരു ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ട് കഴിഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം കരയിലെ അപകടകാരികളായ സസ്തനി വിഭാഗമാണ് ഹിപ്പോപ്പൊട്ടാമസുകള്‍. ആഫ്രിക്കയില്‍ മാത്രം പ്രതിവര്‍ഷം 500-ഓളം പേരാണ് ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. മൂര്‍ച്ചയേറിയ പല്ലുകള്‍ അതിന്റെ പ്രത്യേകതയാണ്. ശരീരത്തില്‍ തണുപ്പ് നിലനിര്‍ത്താനായി ഭൂരിഭാഗം സമയവും ജലാശയങ്ങളിലാകും ഇവ കാണപ്പെടുക.
Content Highlights: viral video angry hippo scares a lion away internet asks who is the king now
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..