ദൃശ്യങ്ങളിൽ നിന്ന് | Photo: twitter.com/susantananda
മനുഷ്യരുടേത് മാത്രമല്ല വനിതാ ദിനമെന്ന് ഓര്‍മിപ്പിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചിരിക്കുന്ന ഒരു വൈറല്‍ വീഡിയോ. കുഞ്ഞുങ്ങളുമായി പോകുന്ന രണ്ട് പെണ്‍സിംഹങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചിരിക്കുന്നത്.
എട്ടോളം കുഞ്ഞുങ്ങളുമായി പോകുന്ന രണ്ട് പെണ്‍സിംഹങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പങ്ക് വെച്ച വീഡിയോ ഇതിനോടകം ആയിരക്കണക്കിനാളുകള്‍ കണ്ട് കഴിഞ്ഞു. അമ്മ സിംഹത്തിനൊപ്പം തുള്ളിചാടി നടക്കുന്ന കുഞ്ഞന്‍ സിംഹങ്ങളെയും ദൃശ്യങ്ങളില്‍ കാണാം. എല്ലാവര്‍ക്കും വനിതാ ദിനാശംസകള്‍, ഏത് വനപ്രദേശമാണിത് എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
പെണ്‍ സിംഹങ്ങളാണ് വേട്ടയാടലില്‍ മുന്നിട്ട് നില്‍ക്കുന്നതെന്നും ക്യാപ്ഷനില്‍ സുശാന്ത കൂട്ടിച്ചേര്‍ത്തു. കുഞ്ഞുങ്ങളുടെ പരിപാലനവും പെണ്‍ സിംഹങ്ങളുടെ ചുമതലയാണ്. ഇന്റര്‍നാഷണല്‍ വുമണ്‍സ് ഡേ എന്ന ടാഗ്‌ലൈനോടെയാണ് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
Content Highlights: video of lions with cubs went viral over internet
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..