ഹിമാലയൻ ലിങ്‌സ് | Photo: twitter.com/ParveenKaswan
കാടിന്റെ മനോഹാരിതയും വന്യതയും എന്നും ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. വിവിധ തരത്തിലുള്ള വന്യമൃഗങ്ങളുടെ വീഡിയോയും മറ്റും സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. ഇത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. അതിമനോഹരവും അപൂര്‍വവുമായ ഒരു വന്യജീവിയുടെ ദൃശ്യം പങ്ക് വെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഐഎഫ്എസ് ഓഫീസറായ പര്‍വീണ്‍ കസ്വാന്‍ . ലഡാക്കില്‍ നിന്നുള്ളതാണ് ദൃശ്യങ്ങളെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും വീഡിയോയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ട് കഴിഞ്ഞു. വന്യജീവിക്ക് ചുറ്റുമായി കുരച്ച് കൊണ്ട് പട്ടികളുമുണ്ട്. ലിങ്‌സ് (lynx)എന്ന വന്യജീവിയാകാം ഇതെന്നും ചിലര്‍ കമന്റ് ചെയ്തു. ഹിമാലയന്‍ ലിങ്‌സെന്ന സുന്ദരി, അതിമനോഹരം എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ട്വീറ്റ് വന്ന ഏതാനും സമയത്തിന് ശേഷം വന്യജീവി ഹിമാലയന്‍ ലിങ്‌സ് തന്നെയാണെന്ന് പര്‍വീണ്‍ സ്ഥിരീകരിച്ചു.
പൂച്ചവര്‍ഗത്തില്‍പ്പെട്ട ജീവിയാണ് ലിങ്‌സ്. ലേ-ലഡാക്ക് മേഖലയില്‍ ഇവയെ കണ്ടു വരുന്നുണ്ട്. ഹിമപ്പുലിയാണ് മേഖലയില്‍ കണ്ടുവരുന്ന മറ്റൊരു വന്യജീവി. ചെറുവാലുള്ള പൂച്ച വിഭാഗങ്ങളിലെ നാലിലൊരാളാണ് ലിങ്‌സുകള്‍. യൂറോപ്പ്, ഏഷ്യ, നോര്‍ത്ത് അമേരിക്ക എന്നീവിടങ്ങളില്‍ ഇവയെ കണ്ടുവരാറുണ്ട്. കൂര്‍ത്ത ചെവി, ചെറിയ തല തുടങ്ങിയവ പ്രത്യേകതകളാണ്. പക്ഷികളും ചെറു സസ്തനികളുമാണ് പ്രധാന ആഹാരം. വംശനാശ ഭീഷണി നേരിടുന്ന പട്ടികയില്‍ ഉള്‍പ്പെടാത്ത ഇവയ്ക്ക് 17 വര്‍ഷം വരെ ആയുസ്സ് കണക്കാക്കുന്നുണ്ട്.
Content Highlights: video of himalayan lynx went viral over internet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..