'വേര്‍ഡിറ്റര്‍ ഫ്‌ളൈ കാച്ചര്‍' ദേശാടനപ്പക്ഷി നഞ്ചരായന്‍കുളം പക്ഷിസങ്കേതത്തില്‍ 


നഞ്ചരായൻകുളം പ്രദേശത്ത് പക്ഷിനിരീക്ഷകരുടെ ക്യാമറയിൽ പതിഞ്ഞ 'വേർഡിറ്റർ ഫ്‌ളൈ കാച്ചർ' ഇനം ദേശാടനപ്പക്ഷി. ആദ്യമായാണ് ഈ ഇനത്തെ ഇവിടെ കണ്ടെത്തുന്നത്‌

തിരുപ്പൂര്‍: നഞ്ചരായന്‍കുളം പക്ഷിസങ്കേതത്തില്‍ 'വേര്‍ഡിറ്റര്‍ ഫ്‌ളൈ കാച്ചര്‍' ഇനം ദേശാടനപക്ഷിയെ കണ്ടെത്തി. ഈ ഇനത്തില്‍പ്പെട്ട പക്ഷികള്‍ ഇതാദ്യമായിട്ടാണ് മേഖലയിലെത്തുന്നത്. ഒന്നരപതിറ്റാണ്ടായി പ്രദേശത്ത് പക്ഷിനിരീക്ഷണം നടത്തുന്ന തിരുപ്പൂര്‍ നേച്ചര്‍ സൊസൈറ്റി അംഗങ്ങളാണ് പക്ഷികളെ കണ്ടെത്തിയത്.

മുരുകവേല്‍, ഗീതാമണി എന്നീ രണ്ടംഗങ്ങളാണ് പക്ഷിയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ ഒപ്പിയെടുത്തത്. സാധാരണയായി ഹിമാലയം മുതല്‍ തെക്കുകിഴക്കന്‍ ഏഷ്യ വരെയുള്ള വലയത്തിലാണ് ഇത് കാണപ്പെടുന്നത്.അവയുടെ ജന്മസ്ഥലങ്ങളില്‍ ശീതക്കാലം ആരംഭിക്കുന്ന സമയത്താണ് മറ്റിടങ്ങളിലേക്ക് താത്കാലികമായി കുടിയേറുന്നതെന്ന് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് കെ.രവീന്ദ്രല്‍ മാതൃഭൂമിയോട് വിശദീകരിച്ചു. ഇതോടെ നഞ്ചരായന്‍കുളം പക്ഷിസങ്കേതത്തില്‍ കണ്ടെത്തിയിട്ടുള്ള പക്ഷിയിനങ്ങളുടെ എണ്ണം 186 ആയി ഉയര്‍ന്നു. ഇതില്‍ 50 എണ്ണം യൂറോപ്പ്, വടക്കേ അമേരിക്ക. ഏഷ്യയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുവന്ന ദേശാടനപ്പക്ഷികളാണ്. ബാക്കിയുള്ളവ ഉള്‍നാടന്‍ പക്ഷികളുമാണെന്ന് രവീന്ദ്രന്‍ പറഞ്ഞു.

Content Highlights: verditer flycatcher have been found in nanjarayan bird sanctuary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

ചരിത്രവിജയവുമായി മൊറോക്കോ ; ലോകകപ്പ് ക്വാര്‍ട്ടറിലെത്തുന്ന നാലാമത്തെ ആഫ്രിക്കന്‍ രാജ്യം

Dec 7, 2022

Most Commented