മാലിന്യം അടിഞ്ഞുകൂടി, മത്സ്യങ്ങള്‍ ഒഴിഞ്ഞു: വേമ്പനാട്ടുകായലിനെ ആരു രക്ഷിക്കും...?


എട്ടര മീറ്റര്‍ ഉണ്ടായിരുന്ന ചാത്തമ്മയില്‍ ഇപ്പോള്‍ കായലിന് ആഴം ഒന്നര മീറ്റര്‍ മാത്രം. എറണാകുളം, കല്ലഞ്ചേരി, കുമ്പളം, ഇടക്കൊച്ചി, ഉദയംപേരൂര്‍, പെരുമ്പളം, വൈക്കം തുടങ്ങി കായലിന്റെ വിവിധ ഭാഗങ്ങളില്‍ ആഴം കുറഞ്ഞ് ചെളിയടിഞ്ഞിരിക്കുകയാണ്.

Photo: B Muralikrishnan

കൊച്ചി: എക്കലും ചെളിയും മാലിന്യവും അടിഞ്ഞ് നശിക്കുന്ന വേമ്പനാട്ടുകായല്‍ സംരക്ഷണത്തിനായി സര്‍ക്കാര്‍ രംഗത്തിറങ്ങണമെന്ന ആവശ്യം ശക്തമാവുന്നു. ഭരണപക്ഷത്തു നിന്നുതന്നെയാണ് സര്‍ക്കാരിന് മുന്നില്‍ ഈ ആവശ്യം വന്നിരിക്കുന്നത്. വിലയൊരു ജനകീയ മുന്നേറ്റമാക്കി വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കങ്ങളാണ് തീരമേഖലയിലെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളില്‍ നടക്കുന്നത്. മത്സ്യമേഖലയിലെ എല്ലാ സംഘടകളേയും ഒന്നിച്ചൊരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം മുതല്‍ ആലപ്പുഴ പുന്നമട വരെയുള്ള വേമ്പനാട്ടുകായല്‍ത്തീരം പലവിധ കാരണങ്ങളാല്‍ ചെളിയും മണ്ണും അടിഞ്ഞ് ആഴം കുറഞ്ഞിരിക്കുകയാണ്. വേലിയേറ്റവും ഇറക്കവും പോലും തടസ്സപ്പെടുന്ന വിധത്തില്‍ കായല്‍ നശിച്ചതൊടെ മത്സ്യങ്ങളുടെ അളവും വന്‍തോതില്‍ കുറഞ്ഞു. തീരത്തുനിന്ന് വഞ്ചിയില്‍ പോകാന്‍ കഴിയാത്തവിധം പലയിടത്തും ചെളി അടിഞ്ഞിരിക്കുകയാണ്. ബോട്ടുചാലില്‍ മാത്രമാണ് മിക്കയിടത്തും ആഴമുള്ളത്.

എട്ടര മീറ്റര്‍ ഉണ്ടായിരുന്ന ചാത്തമ്മയില്‍ ഇപ്പോള്‍ കായലിന് ആഴം ഒന്നര മീറ്റര്‍ മാത്രം. എറണാകുളം, കല്ലഞ്ചേരി, കുമ്പളം, ഇടക്കൊച്ചി, ഉദയംപേരൂര്‍, പെരുമ്പളം, വൈക്കം തുടങ്ങി കായലിന്റെ വിവിധ ഭാഗങ്ങളില്‍ ആഴം കുറഞ്ഞ് ചെളിയടിഞ്ഞിരിക്കുകയാണ്.

പാലങ്ങളുടെ നിര്‍മാണമാണ് പലയിടത്തും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പാലം നിര്‍മാണത്തിനായി ബണ്ടുകള്‍ കെട്ടിയത് പൊളിക്കാത്തതാണ് എറണാകുളം ഭാഗത്ത് കായലില്‍ കിലോമീറ്ററുകളോളം എക്കല്‍ അടിയാന്‍ ഇടയാക്കിയത്. പ്രളയകാലത്ത് കൊച്ചി നഗരത്തിലും പെരിയാര്‍ തീരങ്ങളിലും വെള്ളം കയറിയത് കായലില്‍ ചെളിയടിഞ്ഞതിനാല്‍ വെള്ളം കടലിലേക്ക് ഒഴുകിപ്പോകാതിരുന്നതു കൊണ്ടാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. കായലിലെ എറണാകുളം ഭാഗത്തെ ചെളി നീക്കാന്‍ മാത്രം കോടിക്കണക്കിന് രൂപ ചെലവഴിക്കേണ്ട സ്ഥിതിയാണ്.

മത്സ്യങ്ങള്‍ ഒഴിഞ്ഞു

ചെളിയടിഞ്ഞ് കായലിലെ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥതന്നെ തകിടംമറിഞ്ഞുവെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കായലില്‍ കാലങ്ങളായി ഉണ്ടായിരുന്ന പല മത്സ്യ ഇനങ്ങളും കാണാനില്ലാതായി. ഇതുസംബന്ധിച്ച് ശാസ്ത്രിയമായ പഠനം വേണം.

കായല്‍ വികസന അതോറിറ്റി വേണം

വേമ്പനാട്ടുകായലിന്റെ വീണ്ടെടുപ്പിനായി 'ജിഡ' മാതൃകയില്‍ പ്രത്യേക 'വേമ്പനാട്ടു കായല്‍ വികസന അതോറിറ്റി' ഉണ്ടാക്കണമെന്ന ആവശ്യമാണ് പ്രധാനമായി ഉയര്‍ന്നിട്ടുള്ളത്. ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നുള്ളവരുമെല്ലാം ഉള്‍പ്പെടുന്ന മാനേജ്‌മെന്റ് കമ്മിറ്റിക്ക് കീഴില്‍ വികസന അതോറിറ്റി പ്രവര്‍ത്തിക്കണം. അതോറിറ്റിയുടെ കീഴില്‍ ശാസ്ത്രീയമായ പഠനം നടക്കണം.

കായലിന്റെ പുനരുജ്ജീവനത്തിനായി ഹ്രസ്വകാലവും ദീര്‍ഘകാലവുമായ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. കേന്ദ്ര ഫണ്ട് ഉള്‍പ്പെടെ ഇതിനായി കണ്ടെത്തണം. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ എല്ലാ വര്‍ഷവും വേമ്പനാട്ടുകായല്‍ വികസന അതോറിറ്റിക്കായി പ്രത്യേക ഫണ്ട് മാറ്റിവെക്കണം

Content Highlights: Vembanad Lake which is being destroyed by mud and waste


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented