വംശം നിലനിര്‍ത്താനായി വരും;വാഹനചക്രങ്ങള്‍ക്കടിയില്‍പ്പെട്ട് ഇക്കുറി ചത്തൊടുങ്ങിയത് 20 പാതാളത്തവളകള്‍


സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനും ആരണ്യകം ഫൗണ്ടേഷനും ചേര്‍ന്ന് കേരള വനംവകുപ്പിന്റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണിത് റിപ്പോര്‍ട്ട്

പാതാളത്തവള | ഫോട്ടോ:സന്ദീപ് ദാസ്‌

തൃശ്ശൂര്‍: വംശം നിലനിര്‍ത്താന്‍ വര്‍ഷത്തിലൊരിക്കലുള്ള വരവില്‍ ഇക്കുറി വാഹനചക്രങ്ങള്‍ക്കടിയില്‍പ്പെട്ട് ഇല്ലാതായത് 20 പാതാളത്തവളകള്‍. സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനും ആരണ്യകം ഫൗണ്ടേഷനും ചേര്‍ന്ന് കേരള വനംവകുപ്പിന്റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണിത് റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് കാലത്തെ അടച്ചിടല്‍ മൂലം കഴിഞ്ഞ രണ്ടുകൊല്ലം പാതാളത്തവളകളൊന്നും വണ്ടി കയറി ചത്തില്ല. നാട് സാധാരണരീതിയിലേക്ക് മാറിയപ്പോള്‍ കാര്യങ്ങള്‍ മാറി. അച്ചന്‍കോവില്‍ വനമേഖലമുതല്‍ നെല്ലിയാമ്പതി വരെയുള്ള ഭാഗങ്ങളിലായിരുന്നു അന്വേഷണം.

ആദ്യ മഴയോടെയാണ് പാതാളത്തവളകള്‍ മുട്ടയിടാനായി മണ്ണിനു മുകളിലേക്ക് വരുന്നത്. മണ്ണിനടിയില്‍ ഒന്നര മീറ്റര്‍ വരെ ആഴത്തിലാണ് ഇവയുടെ വാസം. ആണിന് അഞ്ച് സെന്റിമീറ്ററും പെണ്ണിന് 10 സെന്റീമീറ്ററും നീളമുണ്ടാകും.

ആദ്യമഴയിലെ നീരൊഴുക്ക് അനുഭവപ്പെടുമ്പോള്‍ ആണിനെ ചുമന്ന് പെണ്‍തവള മണ്ണിനു മുകളിലേക്ക് വരും. പെണ്ണിന്റെ ഉള്ളില്‍ 2000 മുതല്‍ 4000 വരെ മുട്ടകളുണ്ടാകും. രാത്രി മണ്ണിനു പുറത്തെത്തി ഒരിടം കണ്ടെത്തി മുട്ടകള്‍ പുറത്തുവിടും. മുട്ടകളില്‍ ആണ്‍തവള ബീജം വീഴ്ത്തുമ്പോഴാണ് പ്രജനനം നടക്കുക. ഏഴുദിവസംകൊണ്ടു മുട്ടകള്‍ വിരിഞ്ഞുണ്ടാകുന്ന വാല്‍മാക്രികള്‍ 110 ദിവസംകൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തും. അന്നുതന്നെ ഭൂമിക്കടിയിലേക്ക് പോകും.

പിന്നീട് വംശം നിലനിര്‍ത്താനുള്ള വരവ് ഒരു കൊല്ലത്തിന് ശേഷം. ഈ വരവിലാണ് പലതും വണ്ടികള്‍ക്കടിയില്‍പ്പെടുന്നത്.'നാസികാബട്രക്കസ് സഹ്യാദ്രെന്‍സിസ്' എന്നാണ് പാതാളത്തവളയുടെ ശാസ്ത്രനാമം. ഡോ. പി.എസ്. ഈസ, സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടന്‍ എഡ്ജ് ഫെല്ലോ സന്ദീപ് ദാസ്, ഷെല്‍ബില്‍ ഡീഗോ, നിതീഷ് ചെഞ്ചേരി, അഭിജിത്ത് വിജയ് എന്നിവരാണ് അന്വേഷണം നടത്തിയത്.

Content Highlights: vehicle crash took the lives of 20 purple frogs this time

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022

Most Commented