ഇക്കോ ടൂറിസം പദ്ധതികളുമായി ഉത്തര്‍പ്രദേശ് വനംവകുപ്പ് 


ഗാരിയൽ | Photo-Wiki/By Charles J. Sharp - Own work, from Sharp Photography, sharpphotography.co.uk, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=65657800

സ്തിനപുര്‍ വന്യജീവി സങ്കേതത്തില്‍ വിശാലമായ ഇക്കോ ടൂറിസം പദ്ധതികളുമായി ഉത്തര്‍പ്രദേശ് വനംവകുപ്പ്. മീററ്റ്‌ മുതല്‍ പ്രയാഗ്‌രാജ് വരെയുള്ള ഗംഗ എക്‌സ്പ്രസ് വേ വരുന്നതിന് മുന്നോട്ടിയായിട്ടാണിത്. വന്യജീവി സങ്കേതത്തിലെ ജീവനക്കാരില്‍ മുതല വിഭാഗത്തില്‍പ്പെടുന്ന ഗാരിയലുകള്‍, കടലാമ, ഗംഗ ഡോള്‍ഫിന്‍ എന്നിവയുടെ സംരക്ഷണത്തെ പറ്റി അവബോധം സൃഷ്ടിച്ചു കൊണ്ടായിരിക്കുമിത്.

Read Also- ഏറ്റവും ശക്തിയുള്ള കടിയുടെ ഉടമ, ചൂട് നിശ്ചയിക്കും കുഞ്ഞ് ആണോ പെണ്ണോ എന്ന്; ചില മുതല രഹസ്യങ്ങൾനിലവില്‍ പദ്ധതി യു.പി ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. 2008 ല്‍ വംശനാശ ഭീഷണി വിഭാഗത്തില്‍ നിന്നും ഗുരുതര വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലേക്ക് മാറ്റിയതിന് ശേഷം നൂറ് കണക്കിന് ഗാരിയലുകള്‍ അസ്വാഭാവികമായി ചത്തൊടുങ്ങുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു.

തുടര്‍ന്ന് വേള്‍ഡ് വൈല്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്വര്‍ ഇന്ത്യ, യു.പി വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗാരിയലുകളെ ഗംഗയില്‍ നിക്ഷേപിച്ചിരുന്നു. സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലക്‌നൗവില്‍ നിന്നുമായിരുന്നു ഇവയെ വന്യജീവി സങ്കതേം സ്ഥിതി ചെയ്യുന്ന മേഖലയിലുള്ള ഗംഗയില്‍ എത്തിച്ചത്. സമാനമായ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ കടലാമകളുടെയും ഡോള്‍ഫിനുകളുടെയും കാര്യത്തിലും നടപ്പാക്കാനുള്ള ശ്രമങ്ങളിലാണ് വനംവകുപ്പ് അധികൃതര്‍.

Content Highlights: up forest division to implement eco-tourism in Hastinapur sanctuary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented