സമുദ്ര സംരക്ഷണത്തിന് ആഗോള ഉടമ്പടിയുമായി യു.എന്‍


മറ്റ് രാജ്യങ്ങളുടെ നിയമപരിധിയില്‍ ഉള്‍പ്പെടാത്ത തുറന്ന സമുദ്ര പ്രദേശങ്ങളുടെ സംരക്ഷണമാണ് ആഗോള ഉടമ്പടി ലക്ഷ്യം വെയ്ക്കുന്നത്.

ആഗോള താപനത്തിൻറെ 90 ശതമാനത്തിനും വിധേയമാകുന്ന സമുദ്രങ്ങളാണ് | Photo-Gettyimage

സമുദ്ര സംരക്ഷണത്തിന് ആഗോള ഉടമ്പടി നടപ്പിലാക്കാന്‍ യു.എന്‍. ലോകനേതാക്കള്‍ സമുദ്രങ്ങളെ സംരക്ഷിക്കാനുള്ള കൂടുതല്‍ പദ്ധതികള്‍ വിഭാവനം ചെയ്യേണ്ടിയതിന്റെ അനിവാര്യതയും സംഘടന ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച ലിസ്ബണില്‍ നടന്ന കോണ്‍ഫറന്‍സില്‍ 140 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കാളികളായി. മറ്റ് രാജ്യങ്ങളുടെ നിയമപരിധിയില്‍ ഉള്‍പ്പെടാത്ത തുറന്ന സമുദ്ര പ്രദേശങ്ങളുടെ സംരക്ഷണമാണ് ആഗോള ഉടമ്പടി ലക്ഷ്യം വെയ്ക്കുന്നത്. ദേശീയ അതിര്‍ വരമ്പുകളില്ലാതെയുള്ള ആഗോള ഉടമ്പടി സമുദ്ര സംരക്ഷണത്തിന് അനിവാര്യമാണെന്നും ഓഗസ്റ്റോടെ ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിക്കുകയാണ് ലക്ഷ്യമെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

മാലിന്യകൂമ്പാരം മൂലം ശ്വാസം മുട്ടുകയാണ് സമുദ്രങ്ങള്‍. മനുഷ്യരുടെ പ്രവര്‍ത്തനങ്ങളിലൂടെയുണ്ടാകുന്ന ജൈവവൈവിധ്യ ശോഷണം, കാലാവസ്ഥാ മാറ്റങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഘടകങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും യു.എന്‍ പ്രതിനിധി പീറ്റര്‍ തോംസണ്‍ പ്രതികരിച്ചു.

നാം ശ്വസിക്കുന്ന ഓക്‌സിജന്റെ പകുതിയും സമുദ്രങ്ങളിലൂടെയാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ആഗോള താപനം മൂലമുണ്ടാകുന്ന താപനത്തിന്റെ 90 ശതമാനത്തിനും വിധേയമാകുന്ന സമുദ്രങ്ങള്‍ അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ കാല്‍ഭാഗവും വലിച്ചെടുക്കുന്നുണ്ട്. ആഗോള കാലാവസ്ഥയെ പോലും സ്വാധീനിക്കാന്‍ പോന്നവയാണ് സമുദ്രങ്ങള്‍

സമുദ്രങ്ങളില്‍ അമ്ലാംശം ഉയരുന്നത് കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കുന്നതിന് തടസമാകുന്നു. ആഗോള താപനം ഇതിനോടകം പവിഴപ്പുറ്റുകളുടെ നാശത്തിനും കാരണമായി. അമിതമായ മത്സ്യബന്ധനം മൂലം ചില മത്സ്യവിഭാഗങ്ങള്‍ ഇതിനോടകം വംശമറ്റു കഴിഞ്ഞു. ലോകമെമ്പാടുമുള്ള സമുദ്രങ്ങള്‍ ചവറ്റു കൊട്ടയായി തീര്‍ന്നു കൊണ്ടിരിക്കുകയാണ്. നിലവില്‍ സമുദ്രങ്ങളുടെ എട്ടു ശതമാനം പ്രദേശങ്ങള്‍ സംരക്ഷണ വിഭാഗത്തില്‍പെടും. 2030-ഓടെ സമുദ്രങ്ങളുടെയും 30 ശതമാനം കര പ്രദേശങ്ങളുടെയും സംരക്ഷണമാണ് യു.എന്‍ ജൈവൈവിധ്യ ഉടമ്പടി ലക്ഷ്യമിടുന്നത്. പുതിയ നിയമ പ്രകാരം സംരക്ഷിത സമുദ്ര മേഖലകളില്‍ മത്സ്യബന്ധനം, മൈനിങ് പോലെ കടലിനടിയിലുള്ള ആവാസവ്യവസ്ഥ നാശമാക്കുന്ന ഏത് പ്രവര്‍ത്തനത്തിനും വിലക്കുണ്ട്.

Content Highlights: UN to set new treaty for the conservation of High seas

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented