യു.കെയിലെ പ്രതിവര്‍ഷ ഗാർഹിക പ്ലാസ്റ്റിക് മാലിന്യം 10,000 കോടി


വീടുകളില്‍ നിന്നും ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകളുടെ കണക്ക് യു.കെ ഗവണ്‍മെന്റ് രേഖപ്പെടുത്തുന്നുണ്ട്, എന്നാല്‍ പുറന്തള്ളപ്പെടുന്ന പ്ലാസ്റ്റിക്കുകള്‍ ഔദ്യോഗിക രേഖകള്‍ക്ക് പുറത്താണ്. 

പ്രതീകാത്മക ചിത്രം | Photo-Gettyimage

ബ്രിട്ടനില്‍ വീടുകളില്‍ നിന്ന് പ്രതിവര്‍ഷം 10,000 കോടിയോളം (100 ബില്ല്യണ്‍) പ്ലാസ്റ്റിക് പാക്കറ്റുകള്‍ പുറന്തള്ളപ്പെടുന്നുവെന്ന് സര്‍വേ ഫലം. 'ഗ്രീന്‍പീസ്' എന്ന സംഘടന നടത്തിയ സര്‍വേയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളില്‍ 12 ശതമാനം മാത്രമാണ് പുനരുപയോഗിക്കപ്പെടുന്നതെന്നും കണ്ടെത്തി. ജലം, ആഹാരപദാര്‍ത്ഥങ്ങള്‍ പോലെയുള്ളവ പൊതിയാനുപയോഗിച്ച പ്ലാസ്റ്റിക്കുകളായിരുന്നു ഏറിയ പങ്കും. അതായത് 83 ശതമാനം. വീടുകളില്‍ നിന്നും ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകളുടെ കണക്ക് യു.കെ സർക്കാർ രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ പുറന്തള്ളപ്പെടുന്ന പ്ലാസ്റ്റിക്കുകള്‍ ഔദ്യോഗിക രേഖകള്‍ക്ക് പുറത്താണ്.

തുടര്‍ന്ന് പരിസ്ഥിതി സംഘടന കൂടിയായ ഗ്രീന്‍പീസ് 'ബിഗ് പ്ലാസ്റ്റിക് കൗണ്ട്' പദ്ധതിയിലൂടെ ഔദ്യോഗിക രേഖകള്‍ക്ക് പുറത്തുള്ള പ്ലാസ്റ്റിക്കുകളുടെ തോത് നിര്‍ണയിക്കുകയായിരുന്നു. ആഴ്ചയില്‍ ശരാശരി 66 എന്ന തോതില്‍ ഒരു വീട്ടില്‍ നിന്നും പ്ലാസ്റ്റിക് കവറുകള്‍ പുറന്തള്ളപ്പെടുന്നുണ്ട്. ശരാശരി കണക്കാക്കുകയാണെങ്കില്‍ പോലും 97,948 വീടുകളില്‍ നിന്നും ഉദ്ദേശം ആഴ്ചയില്‍ 185 കോടി പാക്കറ്റുകളാണ് പുറന്തള്ളപ്പെടുന്നത്. അതായത് പ്രതിവര്‍ഷം 9660 കോടി പാക്കറ്റുകള്‍.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ 2025-ഓടെ 50 ശതമാനമായി പരിമിതപ്പെടുത്തുക, 2025 ഓടെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തുക പോലെയുളള മാര്‍ഗനിര്‍ദേശങ്ങളും സംഘടന ഗവണ്‍മെന്റിന് മുന്നില്‍ വെയ്ക്കുന്നുണ്ട്. പ്ലാസ്റ്റിക്കുകളില്‍ പലതും ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് നിര്‍മ്മിക്കുന്നവയാണ്. പ്ലാസ്റ്റിക് നിര്‍മാണവേളയിലും ഹരിത ഗൃഹ വാതക ബഹിര്‍ഗമനമുണ്ടാകുന്നുണ്ടെന്നും 2019 ല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ എന്‍വയോണ്‍മെന്റല്‍ ലോ നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights: uk households produce 100 billion plastic packets per year

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


remya

1 min

6-ാം ക്ലാസുകാരിക്ക് ക്രൂരമര്‍ദനം, വിസര്‍ജ്യം തീറ്റിച്ചു; ആശാ വര്‍ക്കറായ രണ്ടാനമ്മ അറസ്റ്റില്‍

Aug 11, 2022

Most Commented