ദ്വീപ് രാഷ്ട്രങ്ങൾ മാത്രമല്ല, വൻകിട ഇന്ത്യൻ നഗരങ്ങളും ആഗോള സമുദ്ര നിരപ്പ് മൂലം ഭീഷണി നേരിടുകയാണ് | Photo: Gettyimages
ആഗോള സമുദ്ര നിരപ്പ് വര്‍ധനവ് ദ്വീപ് രാഷ്ട്രങ്ങളെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട് വന്നത് അടുത്തിടെയാണ്. എന്നാല്‍ ദ്വീപ് രാഷ്ട്രങ്ങളെ മാത്രമല്ല ഇത് ബാധിക്കുകയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മറ്റൊരു പഠനം. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലെ ചെന്നൈ, കൊല്‍ക്കത്ത എന്നിവ ഉള്‍പ്പെടെയുളള വന്‍നഗരങ്ങളും ആഗോള സമുദ്ര നിരപ്പ് വര്‍ധനവ് മൂലം ഭീഷണി നേരിടുന്നതായി ചൂണ്ടിക്കാട്ടുന്നു. 2100 ഓടെ ഹരിതഗൃഹ വാതക ബഹിര്‍ഗമനത്തിന് തടയിടുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏഷ്യന്‍ നഗരങ്ങളുടെ സ്ഥിതി മോശമാകുമെന്നും നേച്വര്‍ ക്ലൈമറ്റ് ചേഞ്ച് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
യാങ്കോണ്‍, ബാങ്കോക്ക്, മനില തുടങ്ങിയ ഏഷ്യന്‍ നഗരങ്ങളും സമുദ്ര നിരപ്പ് വര്‍ധനവ് മൂലം ഭീഷണി നേരിടുന്നുണ്ട്. തീരപ്രദേശങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യങ്ങള്‍ക്കെല്ലാം തന്നെ ഇത് ഭീഷണിയാണ്. 1971 മുതല്‍ 2006 മുതല്‍ വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം 1.9 മില്ലിമീറ്റര്‍ എന്ന തോതില്‍ സമുദ്ര നിരപ്പുയര്‍ന്നു. 2006 മുതല്‍ 2018 വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം 3.7 മില്ലിമീറ്ററെന്ന തോതിലും വര്‍ധന രേഖപ്പെടുത്തിയതായി ലോക അന്തരീക്ഷ നിരീക്ഷണ സംഘടന പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ആഗോള താപനമാണ് സമുദ്ര നിരപ്പുയരുന്നതിന് പിന്നിലെ പ്രധാന കാരണമായി പറയപ്പെടുന്നത്. താപവര്‍ധനവ് മൂലം മഞ്ഞുപാളികള്‍ ഉരുകുന്നത് സമുദ്രനിരപ്പുയരുന്നതിന് ഇടയാക്കുന്നു
തീരപ്രദേശത്തെ വെള്ളപ്പൊക്കങ്ങള്‍ (coastal flooding) 2006 നെ അപേക്ഷിച്ച് 2100-ല്‍ 18 മടങ്ങ് വര്‍ധിക്കുമെന്നും പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 1900 മുതല്‍ ആഗോള സമുദ്ര നിരപ്പില്‍ 15 മുതല്‍ 25 ശതമാനം വരെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മാലിദ്വീപ്, തുവാളു, മാര്‍ഷല്‍ ദ്വീപ്, നൗരു, കിരിബാറ്റി തുടങ്ങിയ ദ്വീപ് രാഷ്ട്രങ്ങള്‍ തുടച്ച് നീക്കപ്പെട്ടേക്കാമെന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: two indian cities at high risk due to global sea level rise
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..