പിങ്ക് ഡോൾഫിൻ | Photo: twitter.com/seriousstrange
കൊളംബിയ: ആഴം കുറഞ്ഞ നദീമേഖലയില്‍ നിന്നും രണ്ട് പിങ്ക് ഡോള്‍ഫിനുകളെ രക്ഷപ്പെടുത്തി. കൊളംബിയയിലെ മെറ്റ നദിയില്‍ അകപെട്ടുപോയ അമ്മഡോള്‍ഫിനെയും കുഞ്ഞിനേയുമാണ് രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തിയത്. നദിയില്‍ നിന്നും രക്ഷിച്ച ഡോള്‍ഫിനുകളെ കരയിലെത്തിച്ച് ആരോഗ്യസ്ഥിതി പരിശോധിക്കുകയും തുടര്‍ന്ന് ആഴമേറിയ നദീഭാഗത്തേക്ക് വിടുകയുമായിരുന്നു. ഇതിനായി ഏകദേശം 17 മിനിട്ട് സമയമാണ് വേണ്ടിവന്നത്.
ഒമാക്ക ഫൗണ്ടേഷനിലെ അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. പരിസ്ഥിതി സംഘടനകളും സുരക്ഷാസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. പ്രദേശവാസികളാണ് ഡോള്‍ഫിനുകള്‍ കുടുങ്ങിയ വിവരം ആദ്യം അധികൃതരെ അറിയിച്ചത്. ഇതേത്തുടർന്നായിരുന്നു രക്ഷാപ്രവർത്തനം.
ഇനിയ ജിയോഫ്രെന്‍സിസ് എന്ന ശാസ്ത്രനാമത്തിലാണ് പിങ്ക് ഡോള്‍ഫിനുകള്‍ അറിയപ്പെടുന്നത്. ആമസോണ്‍, ഒറിനോക്കോ തുടങ്ങിയ നദികളുടെ ആവാസവ്യവസ്ഥയിലാണ് പിങ്ക് ഡോള്‍ഫിനുകള്‍ പ്രധാനമായും കാണപ്പെടുന്നത്. ബ്രസീല്‍, കൊളംബിയ, എക്വഡോര്‍, പെറു, ബൊളീവിയ, വെനസ്വേല തുടങ്ങിയ ഇടങ്ങളിലും പിങ്ക് ഡോള്‍ഫിനുകളെ കാണാം.
ശുദ്ധജല സസ്തനികളായ പൂർണവളർച്ചയെത്തിയ പിങ്ക് ഡോള്‍ഫിനുകള്‍ക്ക് 220 കിലോഗ്രാം വരെ ഭാരമുണ്ടാകും. ഐയുസിഎന്‍ (ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍) പട്ടികപ്രകാരം വംശനാശഭീഷണി നേരിടുന്ന വിഭാഗമാണിവ. 2018-ലാണ് ഇവയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ആമസോണ്‍ റിവര്‍ ഡോള്‍ഫിന്‍ എന്നും പിങ്ക് ഡോള്‍ഫിനുകള്‍ അറിയപ്പെടുന്നു. ലോകത്താകമാനം ലക്ഷത്തില്‍ താഴെയാണ് ഇവയുടെ അംഗസംഖ്യ. മത്സ്യബന്ധനമാണ് കൊളംബിയയിലെ ഡോള്‍ഫിനുകള്‍ നേരിടുന്ന മറ്റൊരു പ്രധാന ഭീഷണി.
Content Highlights: two endangered pink dolphins rescued in colombia from shallow river
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..