മലേഷ്യയിൽ നിന്ന് വന്യജീവി കടത്ത്; രണ്ടു പേർ അറസ്റ്റിൽ


കടലാമ, ആമ, പെരുമ്പാമ്പ്, പല്ലി എന്നിവയുൾപ്പെടെ 665 ജീവികളെ രഹസ്യമായി കടത്തുകയായിരുന്നു

പ്രതീകാത്മക ചിത്രം

മുംബൈ: മലേഷ്യയിൽനിന്ന് കടലാമ, ആമ, പെരുമ്പാമ്പ്, പല്ലി എന്നിവയുൾപ്പെടെ 665 ജീവികളെ രഹസ്യമായി കടത്തിയ രണ്ടുപേർ അറസ്റ്റിൽ. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) ഇരുവരുടെയും
അറസ്റ്റ് രേഖപ്പെടുത്തി. ധാരാവി സ്വദേശി ഇമ്മൻവേൽ രാജ, മസ്ഗാവ് സ്വദേശി വിക്ടർ ലോബോ എന്നിവരാണ് അറസ്റ്റിലായത്. അക്വേറിയം മത്സ്യങ്ങൾ എന്ന വ്യാജേനയാണ് ജീവികളെ കടത്തിയതെന്നും ഇവയിൽ 548 എണ്ണത്തിന് ജീവനുണ്ടെന്നും ഡി.ആർ.ഐ. അറിയിച്ചു.

മലേഷ്യയിൽനിന്ന് ബുധനാഴ്ച രാത്രി സഹറിലെ എയർ കാർഗോ കോംപ്ലക്സിൽ (എ.സി.സി.) പെട്ടികളെത്തുമെന്ന് ഡി.ആർ.ഐ.യ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പെട്ടികളുമായി ധാരാവിയിലേക്ക് പോകുകയായിരുന്ന വാഹനം വിലെ പാർലെയിൽ ഏജൻസി ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. 30 പെട്ടികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവ തുറന്നപ്പോഴാണ് ഒളിപ്പിച്ച നിലയിൽ ജീവികളെ കണ്ടെത്തിയത്.വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയിൽ നിന്നുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു. 30 പെട്ടികളിൽ 16 എണ്ണത്തിൽ അലങ്കാരമത്സ്യങ്ങളും 14 പെട്ടികളിൽ 665 ജീവികളുമായിരുന്നു. പിടികൂടിയ ജീവികൾക്ക് 2.98 കോടി രൂപയുടെ വിപണിമൂല്യം കണക്കാക്കുന്നതായി ഡി.ആർ.ഐ. ഉദ്യോഗസ്ഥർ അറിയിച്ചു.

Content Highlights: two arrested for wild animal trafficking's


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman
INTERVIEW

4 min

'ആ സെറ്റിലെ പന്തിയിൽ എനിക്കിരുവശവും ഇരുന്നവർക്ക് ഭക്ഷണം വിളമ്പി, എനിക്ക് മാത്രം വിളമ്പിയില്ല'

Dec 3, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022

Most Commented