അത്യുഷ്ണമേറി; രാജ്യത്ത് ഉഷ്ണതരംഗദിനങ്ങളുടെ എണ്ണത്തില്‍ അഞ്ചിരിട്ടി വര്‍ധനവ്


അസം, ഹിമാചൽപ്രദേശ് മേഖലകളിൽ 2011 മുതൽ ഇത്തരത്തിൽ യാതൊരു വിധ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നില്ല

ഡൽഹിയിൽ ഉഷ്ണതാപത്തെ തുടർന്നുണ്ടായ ചൂടിൽ ദാഹമകറ്റുന്ന തൊഴിലാളികൾ | Photo-ANI

ന്യൂഡൽഹി: രാജ്യത്ത് പ്രതിവർഷമുണ്ടാകുന്ന ഉഷ്ണതരംഗദിനങ്ങളുടെ എണ്ണത്തിൽ 2021നെ അപേക്ഷിച്ച് അഞ്ചിരിട്ടി വർധനവ്. ആകെ 203 ഉഷ്ണതരംഗദിനങ്ങളാണ് 2022 ൽ രാജ്യത്ത് രേഖപ്പെടുത്തിയത്. ഉത്തരാഖണ്ഡിലാണ് അത്യുഷ്ണം ഏറ്റവുമധികം നീണ്ടു നിന്നത്. 28 ദിവസമായിരുന്നു ഉത്തരാഖണ്ഡിലെ ഉഷ്ണതരം​ഗ പ്രതിഭാസത്തിന്റെ ദെെർഘ്യം.

26 ദിവസവുമായി തൊട്ടുപിന്നാലെ രാജസ്ഥാനാണ്. പഞ്ചാബ്, ഹരിയാന (24), ജാർഖണ്ഡ് (18), ഡൽഹി (17) എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ അത്യുഷ്ണമുള്ള ദിനങ്ങളുടെ എണ്ണം റിപ്പോർട്ട് ചെയ്തത്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗദിനങ്ങളുടെ എണ്ണത്തിൽ 12 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. അസം, ഹിമാചൽ പ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ വർഷം ഉഷ്ണതരംഗം
രേഖപ്പെടുത്തിയിട്ടില്ല. അസം, ഹിമാചൽപ്രദേശ് മേഖലകളിൽ 2011 മുതൽ ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഭൗമശാസ്ത്ര മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

മലമ്പ്രദേശങ്ങളിൽ താപനില 30 ഡിഗ്രി സെല്‍ഷ്യസും തുറന്ന പ്രദേശങ്ങളിൽ 40 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തുമ്പോഴാണ് ഉഷ്ണതരംഗമായി കണക്കാക്കപ്പെടുക. കടലോരപ്രദേശങ്ങളിൽ പരമാവധി താപനില 37 ഡിഗ്രി സെല്‍ഷ്യസോ അതിൽ കൂടുതലോ കടക്കുകയാണെങ്കിൽ ഉഷ്ണതരംഗമായി കണക്കാക്കുന്നതായി കാലാവസ്ഥാനിരീക്ഷണ വകുപ്പ്‌ (ഐഎംഡി) ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് മാർച്ച് മുതൽ ജൂൺ മാസം വരെയാണ് ഉഷ്ണതരംഗം സാധാരണയായി രേഖപ്പെടുത്തുന്നത്. അപൂർവമായി ജൂലൈ മാസത്തേക്ക് നീളാറുണ്ട്.


Content Highlights: total heatwave days in 2022 shows five times hike

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


remya

1 min

6-ാം ക്ലാസുകാരിക്ക് ക്രൂരമര്‍ദനം, വിസര്‍ജ്യം തീറ്റിച്ചു; ആശാ വര്‍ക്കറായ രണ്ടാനമ്മ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented