മാനൗസിലെ ജലാശയങ്ങളിൽ ശുചീകരണ തൊഴിലാളികൾ മാലിന്യം ശേഖരിക്കുന്നു | Photo- twitter.com/reuterspictures
ബ്രസീലിയന്‍ ആമസോണ്‍ മഴക്കാടുകളിലെ ഏറ്റവും വലിയ നഗരം കൂടിയായ മാനൗസിലെ ജലാശയങ്ങളില്‍ മാലിന്യം കുമിഞ്ഞു കൂടുന്നു. ദിനംപ്രതി 30 ടണ്‍ വരുന്ന മാലിന്യങ്ങളാണ് ജലാശയങ്ങളില്‍ നിന്നും തൊഴിലാളികള്‍ ശേഖരിക്കുന്നത്. ചിലയിടങ്ങളില്‍ ജലാശയം പൂര്‍ണമായും മാലിന്യത്തില്‍ മുങ്ങി നില്ക്കുന്ന സ്ഥിതി വിശേഷവുമുണ്ട്. എല്ലാവര്‍ഷവും മഴക്കാലത്തിന് ശേഷം ഇത്രയെറെ അളവില്‍ മാലിന്യം കണ്ടെത്താറുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇതിന്റെ തോത് ഉയര്‍ന്നു വരികയാണെന്ന് ശുചീകരണ തൊഴിലാളികള്‍ പറയുന്നു.
ജനുവരി മുതല്‍ മേയ് വരെ തൊഴിലാളികള്‍ 4,500 ടണ്‍ മാലിന്യങ്ങള്‍ ഇത്തരത്തില്‍ നീക്കം ചെയ്തു. പുനരുപയോഗത്തിന് അനുയോജ്യമായിരുന്നവയായിരുന്നു ഏറിയ പങ്കും. ജലാശയങ്ങള്‍ക്ക് അരികിലായി താമസമുറപ്പിച്ചവരില് ഭൂരിഭാഗവും മാലിന്യനിര്‍മാര്‍ജനത്തിന് ജലാശയങ്ങളെ ആശ്രയിക്കുന്നതാണ് പ്രശ്നമെന്ന് പ്രദേശവാസികള്‍ പോലും പരാതിപ്പെടുന്നു.
ജലാശയങ്ങളില്‍ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിന് പ്രതിമാസം ഒന്നരക്കോടി (1,90,000 dollar) രൂപയോളം നഗരം ചെലവഴിക്കുന്നുണ്ട്. പൊതുജങ്ങളെ ബോധവത്കരിക്കുന്നത് വഴി ഇതിനൊരു പരിഹാരം കാണുകയും പരിസ്ഥിതി സംരക്ഷണം കാര്യക്ഷമമായി രീതിയില്‍ നടപ്പിലാക്കുകയും ചെയ്യാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വനനശീകരണവും ആമസോണ്‍ മഴക്കാടുകള്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ്. ഈ വര്‍ഷം ഇതുവരെ 3,750 സ്ക്വയര്‍ കിലോമീറ്റര്‍ വനപ്രദേശമാണ് നാശം അഭിമുഖീകരിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..