ചീറ്റകളുള്ള സംരക്ഷിത മേഖലയിലേക്ക് കടന്നു കയറി കടുവ; ആശങ്കയില്‍ വനംവകുപ്പ് 


2 min read
Read later
Print
Share

കടുവ, ചീറ്റ | Photo: AFP, PTI

ഭോപ്പാല്‍: രന്തംബോര്‍ റിസര്‍വില്‍നിന്നുളള കടുവ ചീറ്റകളുള്ള കുനോ ദേശീയോദ്യാനത്തിലേക്ക് പ്രവേശിച്ചു. നിലവില്‍ ദേശീയോദ്യാനത്തില്‍ ചീറ്റകളല്ലാതെ പുള്ളിപ്പുലി, കടുവ തുടങ്ങിയ വന്യജീവികളുമുണ്ട്. ടി 136 എന്ന് പേരിട്ടിരിക്കുന്ന കടുവ നവംബര്‍ 2022 മുതല്‍ ഷിയോപുര്‍ ജില്ലയിലെ ചമ്പല്‍ നദിക്കരയില്‍ അധീനപ്രദേശം സ്ഥാപിക്കാനുള്ള ശ്രമങ്ങളിലായിരുന്നു. ഞായറാഴ്ചയാണ് കുനോ ദേശീയോദ്യാനത്തിലേക്ക് പ്രവേശിച്ചത്. എട്ടു വര്‍ഷ കാലയളവില്‍ രന്തംബോറില്‍ നിന്നുള്ള ആറ് കടുവകള്‍ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്.

എന്നാല്‍ കടന്നുകയറിയ കടുവകളൊന്നും ഇതുവരെ അവരുടെ അധീനപ്രദേശമായി കുനോ ദേശീയോദ്യാനം തിരഞ്ഞെടുത്തിട്ടില്ല. പട്രോളിങ് സംഘവും കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. വനം വകുപ്പ് അധികൃതര്‍ മൂന്ന് ചീറ്റകളുടെ സഞ്ചാരപാത സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. കടുവ ചീറ്റകളുള്ള മേഖലയിലേക്ക് കടന്നുകയറുമോ എന്ന ആശങ്കയിലാണ് അധികൃതര്‍.

കഴിഞ്ഞ വര്‍ഷം നവംബറില്‍ മധ്യപ്രദേശിലെ മൊറീന ജില്ലയിലെ ജൗറ ടെഹ്‌സില്ലില്‍ രണ്ടു മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച അതേ കടുവയാണിത്. പിന്നീട് ഈ കടുവയെ രാജസ്ഥാനിലെ കൈലാദേവി വന്യജീവി സങ്കേതത്തിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇതേ കടുവയെ പൊഹാരി ഗ്രാമത്തിലും കണ്ടെത്തി. ചീറ്റകളുള്ളതിന് 25 കിലോ മീറ്റര്‍ അകലെയാണ് പൊഹാരി. കുനോ ദേശീയോദ്യാനത്തില്‍ നിലവില്‍ 50 പുള്ളിപ്പുലികളാണുള്ളത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായ ജെ.എസ്. ചൗഹാനും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

"രന്തംബോറില്‍നിന്നു കടുവകളെത്തുന്നത് അസാധാരണമല്ല. കുനോയില്‍ ഇതിന് മുമ്പും കടുവകളെത്തിയിട്ടുണ്ട്. നിലവില്‍ ഏത് പ്രദേശത്താണ് കടുവയെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. ചീറ്റകള്‍ സുരക്ഷിതരും നിലവില്‍ നിരീക്ഷണത്തിലുമാണ്." ജെ.എസ്. ചൗഹാന്‍ പ്രതികരിച്ചു. ചീറ്റകളും കടുവകളും നേര്‍ക്കുനേര്‍ വരാന്‍ സാധ്യത കുറവാണെന്നാണ് പറയപ്പെടുന്നത്. ചീറ്റകള്‍ക്ക് യാതൊരു ആപത്തും വരാന്‍ സാധ്യതയില്ലെന്ന് കുനോ ദേശീയോദ്യാനത്തിലെ ഫീല്‍ഡ് ഡയറക്ടറായ ഉത്തം ശര്‍മ കൂട്ടിച്ചേര്‍ത്തു.

ഏപ്രിലില്‍ ഒബന്‍ എന്ന് പേരുള്ള ആണ്‍ചീറ്റ കടുവകളുള്ള മാധവ് നാഷണല്‍ പാര്‍ക്കിലെ അതിര്‍ത്തി കടന്ന് എത്തിയിരുന്നു. ആപത്ത് മനസിലായതോടെ തിരികെ പോരുകയായിരുന്നു ഒബന്‍. മാര്‍ജാര കുടുംബത്തില്‍പെടുന്ന മറ്റുള്ളവരില്‍നിന്ന് എങ്ങനെ സുരക്ഷിതരാകാം എന്ന് ചീറ്റകള്‍ക്ക് വ്യക്തമായി അറിയാമെന്ന് വനം വകുപ്പുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ചീറ്റകളെത്തിയ നമീബിയയിലോ ദക്ഷിണാഫ്രിക്കയിലോ കടുവകളുടെ സാന്നിധ്യമില്ല. ഇട തൂര്‍ന്ന വനപ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിക്കുക കടുവകളാണെന്നും പറയപ്പെടുന്നു.

രാജ്യത്ത് ചീറ്റകള്‍ വംശമറ്റതിന് 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടുമെത്തുന്നത്. നാഷണല്‍ ചീറ്റ ട്രാന്‍സ്‌ലൊക്കേഷന്‍ പ്രൊജക്ട് എന്നൊരു പദ്ധതിക്കും കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. 1947-ലാണ് വനപ്രദേശത്ത് ഒടുവിലായി ചീറ്റയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. ശേഷം 1952-ല്‍ രാജ്യത്ത് ചീറ്റകള്‍ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വരികയായിരുന്നു. ആദ്യബാച്ചില്‍ എട്ടും രണ്ടാം ബാച്ചില്‍ 12 ചീറ്റകളും രാജ്യത്തെത്തി. സാഷ, ഉദയ് എന്നിങ്ങനെ പേരുള്ള രണ്ടു ചീറ്റകള്‍ അസുഖബാധിതരായി ചത്തിരുന്നു.

രാജ്യത്ത് കടുവകളുടെ എണ്ണവും ഗണ്യമായി ഉയര്‍ന്നതായിട്ടാണ് ഏറ്റവുമൊടുവിലെ ടൈഗര്‍ സെന്‍സസ് ചൂണ്ടിക്കാട്ടുന്നത്. 2022-ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,167 കടുവകളുണ്ട്. കടുവകളുടെ സംരക്ഷണത്തിനായി നിലവില്‍ വന്ന പ്രൊജ്ക്ട് ടൈഗര്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന പ്രത്യേകത കൂടി 2022-നുണ്ട്. 2018-ല്‍ രാജ്യത്ത് 2,967 കടുവകളാണുണ്ടായിരുന്നത്. കടുവകളുടെ എണ്ണത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 6.7 ശതമാനം വര്‍ധനവും രേഖപ്പെടുത്തി. പ്രൊജ്ക്ട് ടൈഗര്‍ അതിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ഇന്റര്‍നാഷണല്‍ ബിഗ് ക്യാറ്റ്സ് അലയന്‍സ് എന്ന പേരില്‍ ഒരു പദ്ധതികൂടി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Content Highlights: tiger from ranthambore reserve enters kuno national park raising concerns over cheetah

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nature

1 min

പ്രകൃതിസ്‌നേഹികള്‍ക്കായി ഫോട്ടോഗ്രാഫി മത്സരം: 24.9 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍

Sep 27, 2023


Dolphins

1 min

ആശയവിനിമയത്തിന് തടസ്സം; ശബ്ദമലിനീകരണം ഡോൾഫിനുകളെയും ബാധിക്കുന്നു

Jan 15, 2023


delhi air pollution

1 min

വായുമലിനീകരണം കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാമത്; പൊലിയുന്നത് അഞ്ചുവര്‍ഷത്തെ ആയുസ്

Jun 15, 2022


Most Commented