ദിസ്പുര്‍: അസമില്‍ വെള്ളപ്പൊക്കത്തില്‍നിന്ന് രക്ഷപ്പെട്ട് സമീപത്തെ വീടിനുള്ളില്‍ അഭയം കണ്ടെത്തിയ കടുവയുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. 

കാസിരംഗയിലെ ഹര്‍മതി മേഖലയിലെ ഒരു വീടിനുള്ളിലെ കട്ടിലിലാണ് കടുവയെ കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എന്‍ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
 
ഭിത്തിയിലെ തുളയിലൂടെയാണ് അകത്ത് കിടക്കുന്ന കടുവയെ കാണാന്‍ സാധിക്കുന്നത്. അസമിലെ കനത്തവെള്ളപ്പൊക്കത്തെ തുടര്‍ന്ന് കാസിരംഗ ദേശിയോദ്യാനത്തിലെ നിരവധി മൃഗങ്ങള്‍ ചത്തിരുന്നു. കാസിരംഗയുടെ 95 ശതമാനം ഭാഗവും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.

content highlights: tiger found sitting on bed in flood hit harmati area of kaziranga