പ്ലാന്റ് എ ട്രീ ചലഞ്ചുമായി തൃശൂര്‍ സിറ്റി പോലീസും യുവാക്കളുടെ സമൂഹ മാധ്യമ കൂട്ടായ്മയും


തൃശൂര്‍ സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പേജിലും, ഗാങ്‌സ് ഓഫ് തൃശൂര്‍ (Gangs of Thrissur) ഫേയ്‌സ്ബുക്ക് ഗ്രൂപ്പിലും നിരവധിയാളുകള്‍ വൃക്ഷത്തൈ നടുന്ന ഫോട്ടോകള്‍ പങ്കുവെച്ചു

-

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൃശൂര്‍ സിറ്റി പോലീസും, ഓണ്‍ലൈന്‍ കൂട്ടായ്മയായ ഗാങ്‌സ് ഓഫ് തൃശൂരും സംയുക്തമായി സംഘടിപ്പിച്ച പ്ലാന്റ് എ ട്രീ ചലഞ്ചിന് (Plant A Tree) ആവേശകരമായ പ്രതികരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ ഈ ചലഞ്ചില്‍ പങ്കാളികളായിക്കൊണ്ടിരിക്കുന്നു. തൃശൂര്‍ സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പേജിലും, ഗാങ്‌സ് ഓഫ് തൃശൂര്‍ (Gangs of Thrissur) ഫേയ്‌സ്ബുക്ക് ഗ്രൂപ്പിലും നിരവധിയാളുകള്‍ വൃക്ഷത്തൈ നടുന്ന ഫോട്ടോകള്‍ പങ്കുവെച്ചു. പ്ലാന്റ് എ ട്രീ ചലഞ്ച് പരിപാടിയുടെ ഭാഗമായി ഇന്ന് രാവിലെ തൃശൂര്‍ വടക്കുന്നാഥന്‍ ക്ഷേത്ര മൈതാനത്ത് സിറ്റി പോലീസ് കമ്മീഷണര്‍ ആദിത്യ വൃക്ഷത്തൈ നട്ടു. അസി. കമ്മീഷണര്‍ വി.കെ. രാജു, ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. ലാല്‍കുമാര്‍ 'ഗാങ്‌സ് ഓഫ് തൃശൂര്‍' പ്രതിനിധികളായ സംഗീത സംവിധായകന്‍ രതീഷ് വേഗ, ശരത് കൃഷ്ണന്‍, രാജേഷ് മാരാത്ത്, രാഹുല്‍ നെട്ടിശ്ശേരി, വടക്കുനാഥന്‍ ദേവസ്വം മാനേജര്‍ സുരേഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.

പരിസ്ഥിതി ദിനത്തില്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യയുടെ ആശയത്തില്‍ തുടങ്ങിവെച്ച ചലഞ്ചില്‍ പങ്കാളികളാകുവാന്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് ഒരു വൃക്ഷത്തൈ നടുക, അത് സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, അതിന്റെ ഫോട്ടോ എടുത്ത്, ഈ ചിത്രത്തിനു താഴെ കമന്റ് ചെയ്യുക.

തൃശൂര്‍ സിറ്റി പോലീസ് പരിധിയിലെ 23 പോലീസ് സ്റ്റേഷനുകളുടെ ആഭിമുഖ്യത്തിലും, രാമവര്‍മ്മപുരം എ. ആര്‍ ക്യാമ്പിലും പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ നടന്നു. എല്ലാ പോലീസ് സ്റ്റേഷനുകളുടേയും പരിസരങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിനും, പച്ചക്കറി കൃഷി ചെയ്യുന്നതിനും തുടക്കമായി. ഇത്തവണത്തെ പരിസ്ഥിതി ദിനത്തില്‍ തൃശൂര്‍ സിറ്റി പോലീസ് 5000 വൃക്ഷത്തൈകളാണ് വെച്ചു പിടിപ്പിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

Content Highlights: Thrissur City police in association with Gangs of Thrissur FB group hosts Plant A Tree challenge on World Environment Day

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented