പ്രതീകാത്മക ചിത്രം | Photo-Gettyimage
വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ആഗോള താപനിലയിൽ 1.5 ഡിഗ്രിയിലേറെ വര്‍ധനവിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. 2022-26 വരെയുള്ള വര്‍ഷങ്ങളായിരിക്കും റെക്കോഡ് താപനില രേഖപ്പെടുത്തുകയെന്നും യു.കെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫീസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 2015-ല്‍ ശരാശരി ആഗോള താപനിലയിലെ വർധന ഒരു ഡിഗ്രിക്ക് മുകളിലേക്ക് പോയത് ശുഭസൂചനയല്ല.
ഏറ്റവും ചൂട് രേഖപ്പെടുത്തിയ 2016 മുതല്‍ 2020 വരെയുളള വര്‍ഷങ്ങളില്‍ പോലും ആഗോള താപില ഒരു ഡിഗ്രിയിലധികം വർധിച്ചിരുന്നില്ല. 2015-ല്‍ ഒപ്പിട്ട പാരീസ് ഉടമ്പടിയില്‍ ആഗോള താപനില വര്‍ധനവ് രണ്ട് ഡിഗ്രിക്കുള്ളില്‍ നിലനിര്‍ത്താമെന്ന് ലോകരാഷ്ട്രങ്ങള്‍ ധാരണയിലെത്തിയിരുന്നു.
വടക്കേ അമേരിക്കയിലുടനീളം നാശം വിതച്ച കാട്ടുതീയും ഇന്ത്യയിലുണ്ടായ ഉഷ്ണ തരംഗവും ഇതിന്റെ അനന്തര ഫലങ്ങളാകാമെന്ന് വേള്‍ഡ് മെറ്ററിയോളജിക്കല്‍ ഓര്‍ഗനൈസേഷനും (ഡബ്ല്യുഎംഒ) വിലയിരുത്തുന്നുണ്ട്. ഇത് അടിസ്ഥാനപ്പെടുത്തിയുള്ള പഠന റിപ്പോര്‍ട്ടിലാണ് 1.5 ഡിഗ്രിക്ക് മുകളിലേക്ക് ആഗോള താപനില അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എത്തപ്പെടാമെന്ന് നിഗമനത്തിലേക്ക് മെറ്റ് ഓഫീസ് എത്തിയത്. അന്തരീക്ഷത്തില്‍ വന്‍തോതില്‍ ഉയര്‍ന്നു വരുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് അളവ് ഇതിന് ആക്കം കൂട്ടുന്നുവെന്ന് പഠനത്തിന്റെ മുഖ്യ രചയിതാവ് കൂടിയായ ഡോ.ലിയോണ്‍ ഹെര്‍മാന്‍സണ്‍ പറയുന്നു.
1.5 ഡിഗ്രി എന്ന അളവിന് താഴെ ആഗോള താപനില എത്താനുള്ള സാഹചര്യം നിലവില്‍ ഇല്ല. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ആഗോള താപനില 1.5 ഡിഗ്രിയായി അതേ അളവില്‍ തുടരുകയാണെങ്കില്‍ ചിലപ്പോള്‍ ഇടിവ് രേഖപ്പെടുത്തിയേക്കാം. പക്ഷേ ഇത് ആശ്വാസത്തിന് വക നല്‍കുന്നതല്ലെന്നും വിദ്ഗധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനവും ആഗോള താപനിലയുടെ വര്‍ധനവിനുള്ള പ്രധാന കാരണങ്ങളാകുന്നുണ്ട്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ നേരിടേണ്ടി വരിക ആര്‍ട്ടിക്ക് പ്രദേശമാണെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.
Content Highlights: the global temperature could show a hike above 1.5 degree in upcoming years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..