ഡല്‍ഹിയിലെ മലിനീകരണം:എ.ക്യൂ.ഐ മെച്ചപ്പെട്ട നിലവാരത്തിലേക്ക്,സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതലയോഗം


കെട്ടിടനിര്‍മാണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയെങ്കിലും മലിനീകരണം നിയന്ത്രണവിധേയമാക്കാന്‍ പ്രാബല്യത്തിലായ 14 മാര്‍ഗനിര്‍ദേശങ്ങളില്‍ ഏതിലെങ്കിലും വീഴ്ച വരുത്തിയാല്‍ മുന്നറിയിപ്പുകളൊന്നും കൂടാതെ നിര്‍ദിഷ്ട സ്ഥലം അടച്ചുപൂട്ടുകയും പിഴയീടാക്കുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് | Photo-ANI

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വീര്‍പ്പുമുട്ടിച്ച് വായുമലിനീകരണം ഉയരുന്നത്തിനിടെ ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ഇന്ന് ഉന്നതതല യോഗം ചേരും. നഗരത്തില്‍ മലിനീകരണവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുകയാണ് ലക്ഷ്യം. തിങ്കളാഴ്ച സംസ്ഥാനത്തെ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഏതൊക്കെ തരത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചകളില്‍ ഡല്‍ഹി സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നവംബര്‍ 26 വരെ വര്‍ക്ക് ഫ്രം ഹോം നല്‍കാനും തീരുമാനമായിരുന്നു.

സംസ്ഥാനത്ത് പലയിടങ്ങളിലും വായു ഗുണനിലവാര തോത് മോശമാണ്. ആനന്ദ് വിഹാറിലും ജഹാംഗീപുരിയിലും വായു ഗുണനിലവാര സൂചിക (എ.ക്യൂ.ഐ) ഗുരുതരമാണ്. മലിനീകരണ തോത് കുറയ്ക്കാന്‍ വാഹനങ്ങള്‍ക്കും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യസാധനങ്ങള്‍ കൊണ്ടുവരുന്ന ട്രക്ക് ഒഴികെയുള്ളവയ്ക്ക് നവംബര്‍ 26 വരെ സംസ്ഥാനത്തേക്ക് പ്രവേശന വിലക്കുണ്ട്. എന്നാല്‍ സി.എന്‍.ജി ട്രക്കുകള്‍ക്ക് അനുമതി നല്‍കിയേക്കുമെന്നാണ് സൂചന.

"നഗരത്തില്‍ ഇപ്പോഴുള്ള മലിനീകരണത്തിന്റെ തോത് കുറയുന്നതില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കാറ്റിന്റെ വേഗതയും പ്രധാന പങ്ക് വഹിച്ചു. ഇക്കാരണത്താല്‍ കെട്ടിടനിര്‍മാണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുകയാണെങ്കിലും മേല്‍പ്പറഞ്ഞ വിഷയത്തില്‍ കര്‍ശന നിരീക്ഷണം തുടരും", മന്ത്രി പറഞ്ഞു.

കെട്ടിടനിര്‍മാണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയെങ്കിലും മലിനീകരണം നിയന്ത്രണവിധേയമാക്കാന്‍ പ്രാബല്യത്തിലായ 14 മാര്‍ഗനിര്‍ദേശങ്ങളില്‍ ഏതിലെങ്കിലും വീഴ്ച വരുത്തിയാല്‍ മുന്നറിയിപ്പുകളൊന്നും കൂടാതെ നിര്‍ദിഷ്ട സ്ഥലം അടച്ചുപൂട്ടുകയും പിഴയീടാക്കുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത് നിരീക്ഷിക്കാനായി ഡല്‍ഹി പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയുമായി (ഡി.പി.സി.സി) ചേര്‍ന്ന് 585 ജോയന്റ് മോണിട്ടറിംഗ് ടീം പ്രവര്‍ത്തിക്കുന്നുണ്ട്.

അതേ സമയം നഗരത്തിലെ മലിനീകരണ തോത് മെച്ചപ്പെടുകയും ഇന്ന് എ.ക്യൂ.ഐ 280 എന്ന നിലവാരത്തിലെത്തുകയും ചെയ്തു . കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റാണ് ഇതിന് കാരണം. 'തീരെ മോശം' എന്ന സൂചികയില്‍ നിന്ന് എ.ക്യൂ.ഐ ' മോശം' എന്ന സൂചികയിലേക്കെത്തി. കഴിഞ്ഞ പത്ത് ദിവസത്തിനിടെയുണ്ടായ മെച്ചപ്പെട്ട നിലവാരമാണിതെന്ന് സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് (സഫര്‍) അറിയിച്ചു.

Content Highlights: the Air Quality Index in delhi improves; high level meeting to be holded by environment minister


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022

Most Commented