ലിസിപ്രിയ കംഗുജം പ്ലക്കാർഡുമായി | Photo-twitter.com/LicypriyaK
പത്തുവയസ്സുകാരിയുടെ ഒരു ട്വിറ്റര്‍ പോസ്റ്റിന് ഇത്രയേറെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ഒരുപക്ഷേ, ആരും കരുതിയിട്ടുണ്ടാവില്ല. എന്നാല്‍, ആഗ്ര നഗരസഭാധികൃതര്‍ അത് ഏറ്റുപിടിച്ച് നടപടിയെടുത്തതോടെ താജ്മഹല്‍ പ്രദേശത്തെ യമുനാതീരം പ്ലാസ്റ്റിക് മുക്തമായി.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കാലാവസ്ഥാപ്രവര്‍ത്തക ലിസിപ്രിയ കംഗുജം കഴിഞ്ഞമാസം താജ്മഹലിന് പിന്നിലെ യമുനാതീരം സന്ദര്‍ശിച്ചപ്പോള്‍ കണ്ട മനംമടുപ്പിക്കുന്ന കാഴ്ചയാണ് ക്യാമറയില്‍ പകര്‍ത്തി ട്വിറ്ററില്‍ പങ്കിട്ടത്. 'താജ്മഹലിന്റെ സൗന്ദര്യത്തിനുപിന്നില് പ്ലാസ്റ്റിക് മലിനീകരണം' എന്നെഴുതിയ പ്ലക്കാര്‍ഡ് സഹിതമായിരുന്നു ചിത്രങ്ങള്‍.
കംഗുജത്തിന്റെ പോസ്റ്റ് പ്രചരിച്ചതോടെ നഗരസഭാധികൃതര്‍ രംഗത്തിറങ്ങി. ശനിയാഴ്ച വീണ്ടും കംഗുജം അവിടെയെത്തിയപ്പോള്‍ മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കിയത് കണ്ടു. തുടര്‍ന്ന് അധികൃതരുടെ അതിവേഗത്തിലുള്ള ഇടപെടലിനെ അഭിനന്ദിച്ച് അവള് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്.
കംഗുജത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് പരിസരം വൃത്തിയാക്കാത്തതിന് ബന്ധപ്പെട്ട സാനിറ്റേഷന്‍ കമ്പനിക്ക് ആഗ്ര മുനിസിപ്പല്‍ കോര്പ്പറേഷന് ഒരുലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. പ്രദേശം പ്ലാസ്റ്റിക് മുക്തമാക്കാന്‍ നഗരസഭ അഞ്ചുദിവസത്തെ പ്രത്യേക ശുചീകരണയജ്ഞവും നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..