ടിഫിയ ബിജു, ടിഫിയ ഷാജി, ടിഫിയ സഹ്യാദ്രിയെൻസിസ്... കടന്നലുകളുടെ പട്ടികയിലേക്ക് പത്തിനം കൂടി


കെ.എം. ബൈജു

ടിഫിഡെ കുടുംബത്തിലെ ടിഫിനെ ഉപശാഖയിലെ ടിഫിയ ജനുസില്‍പെട്ടവയാണ് പത്തിനം കടന്നലുകളും

ടിഫിയ വെങ്കട്ട രമണി, ടിഫിയ കുറുംബ

കോഴിക്കോട്: ടിഫിഡെ കുടുംബത്തിലെ ടിഫിനെ ഉപശാഖയിലെ ടിഫിയ ജനുസിൽപ്പെട്ട 10 പുതിയയിനം കടന്നലുകളെ ഗവേഷകർ ഇന്ത്യയിൽ കണ്ടെത്തി. ഇതിൽ ആറെണ്ണം കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നാണ്. മൂന്നെണ്ണം തമിഴ്നാട്ടിൽനിന്നും ഒന്ന് കർണാടകയിൽ നിന്നുമാണ്.

ഈ കടന്നലുകളുടെ ലാർവകൾ മണ്ണിൽ ജീവിക്കുന്ന വണ്ടുകളുടെ ലാർവകളിൽ മുട്ടയിട്ടാണ് ജീവിതചക്രം പൂർത്തിയാക്കുന്നത്. ടിഫിയ ബിജു, ടിഫിയ ചരേഷി, ടിഫിയ ഡേവിഡ് രാജു, ടിഫിയ ഹയാലിന, ടിഫിയ കുറുംബ, ടിഫിയ നോവസ്, ടിഫിയ രാജീവാനി, ടിഫിയ സഹ്യാദ്രിയെൻസിസ്, ടിഫിയ ഷാജി, ടിഫിയ വെങ്കട്ട രമണി എന്നിങ്ങനെയാണ് പുതുതായി കണ്ടെത്തി വർഗീകരിച്ച കടന്നലുകളുടെ ശാസ്ത്രീയനാമം.സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ ഡോ. കെ. വെങ്കട്ടരാമൻ, ശുദ്ധജലമത്സ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഡോ. സി.പി. ഷാജി, പക്ഷിനിരീക്ഷകൻ പി.സി. രാജീവൻ, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും തുമ്പിനിരീക്ഷകനുമായ ഡേവിഡ് രാജു, ആറളം വന്യജീവിസങ്കേതത്തിലെ വാച്ചർ ടി. ബിജു, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ പശ്ചിമഘട്ട പ്രാദേശിക കേന്ദ്രത്തിലെ ലബോറട്ടറി അസിസ്റ്റൻറായി പ്രവർത്തിച്ച സി. ചരേഷ് എന്നിവരോടുള്ള ആദരസൂചകമായാണ് ആറ് പുതിയ കടന്നലുകൾക്ക് അവരുടെ പേരുകൾ നൽകിയത്. വയനാട്ടിലെയും പാലക്കാട്ടെയും ആദിവാസിമേഖലയിൽനിന്ന്‌ ലഭിച്ച പുതിയയിനം കടന്നലിന് കുറുംബർ ഗോത്രവിഭാഗത്തോടുള്ള ആദരസൂചകമായി ഗോത്രത്തിന്റെ പേരും നൽകി. 10 പുതിയയിനം കടന്നലുകളെ കൂടാതെ ശ്രീലങ്ക, മ്യാൻമാർ, നേപ്പാൾ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ കാണപ്പെടുന്ന മറ്റു ഏഴിനം കടന്നലുകളെകൂടി ഇന്ത്യയിൽനിന്നും ആദ്യമായി കണ്ടെത്തി.

സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ പശ്ചിമഘട്ട പ്രാദേശിക കേന്ദ്രത്തിലെ ഗവേഷക കെ.പി. ഹണിമ രവീന്ദ്രൻ, ശാസ്ത്രജ്ഞരായ ഡോ. പി. ഗിരീഷ് കുമാർ, ഡോ. വി.ഡി. ഹെഗ്ഡെ എന്നിവർ അടങ്ങുന്ന സംഘമാണ് പഠനത്തിനു നേതൃത്വം നൽകിയത്. ഗവേഷണഫലങ്ങൾ അന്താരാഷ്ട്ര ജേർണലായ സൂടാക്സയിൽ പ്രസിദ്ധീകരിച്ചു.

Content Highlights: ten new wasp species have been found in india


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented