രക്ഷയില്ലാതെ സമുദ്രങ്ങളും; ചൂടുയരുന്നു...പ്രളയം, വരള്‍ച്ച എന്നിവ പരിണിത ഫലങ്ങള്‍


1950 മുതലാണ്‌ സമുദ്രങ്ങളില്‍ താപവര്‍ധനവ് രേഖപ്പെടുത്താന്‍ തുടങ്ങി. ഇത് 1985 വരെ തുടരുകയും ചെയ്തു

പ്രതീകാത്മക ചിത്രം | Photo-Gettyimage

പാരീസ്: കാര്‍ബണ്‍ മലിനീകരണം പോലെയുളളവ മൂലം സമുദ്രങ്ങളില്‍ ചൂടുയരുന്നുവെന്ന് പഠനങ്ങള്‍. കഴിഞ്ഞ വര്‍ഷം റെക്കോഡ് താപനിലയാണ് സമുദ്രങ്ങള്‍ അഭിമുഖീകരിച്ചത്. കാലാവസ്ഥാ വ്യതിയാനമാണ് സമുദ്രങ്ങളിലെ ചൂടുയരാനുള്ള പ്രധാന കാരണം. ഹരിതഗൃഹ വാതകങ്ങള്‍ മൂലമുണ്ടാവുന്ന താപനത്തിന്റെ 90 ശതമാനവും ആഗിരണം ചെയ്‌തെടുക്കുന്നതും സമുദ്രങ്ങളാണ്. ചൈന, യു.എസ്, ഇറ്റലി, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനങ്ങളിലാണ് സമുദ്രത്തിലെ താപവര്‍ധനവ് ചൂണ്ടിക്കാട്ടുന്നത്. മനുഷ്യരാശി മൂലമുണ്ടാവുന്ന കാര്‍ബണ്‍ വാതകത്തിന്റെ അമിത പങ്കും ആഗിരണം ചെയ്യുന്നതും ഇതേ സമുദ്രങ്ങളാണ്.

പൂജ്യം കാര്‍ബണ്‍ ബഹിര്‍ഗമനത്തിലെത്തിയാല്‍ മാത്രമാണ് താപവര്‍ധനവ് തടയുവാന്‍ സാധിക്കുക. അതുവരെ റെക്കോഡുകള്‍ പഴങ്കഥയായി കൊണ്ടേയിരിക്കുമെന്നും വിദ്ഗധര്‍ പറയുന്നു. 1950 മുതലാണ്‌
സമുദ്രങ്ങളില്‍ താപവര്‍ധനവ് രേഖപ്പെടുത്താന്‍ തുടങ്ങി. ഇത് 1985 വരെ തുടരുകയും ചെയ്തു. അഡ്വാന്‍സസ് ഇന്‍ അറ്റ്‌മോസ്ഫറിക് സയന്‍സസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് ലോകമെമ്പാടുമുള്ള 16 സ്ഥാപനങ്ങളിലെ 24 ഗവേഷകരുടെ ക്രോഡീകരണം കൂടിയാണ്. സമുദ്രത്തിന്റെ ആരോഗ്യ നില താറുമാറായി കൊണ്ടിരിക്കുകയാണെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വര്‍ധിച്ചു വരുന്ന ജലതാപനിലയും സമുദ്രത്തിലെ അമ്ലാംശവും പ്രധാന വിഷയങ്ങളാണ്. ഇത് സ്ട്രാറ്റിഫിക്കേഷന്‍ എന്ന അവസ്ഥയിലേക്ക് സമുദ്രങ്ങളെ കൊണ്ടെത്തിക്കുന്നു. മറ്റുള്ളവയുമായി കൂടികലരാത്ത തട്ടുകളായി സമുദ്ര ജലം തുടരുന്ന അവസ്ഥ കൂടിയാണിത്. സമുദ്രത്തില്‍ ഓക്‌സിജന്‍ കുറവിനും സ്ട്രാറ്റിഫിക്കേഷന്‍ എന്ന പ്രതിഭാസം കാരണമാകുന്നു. ഡീഓക്‌സിജനേഷന്‍ എന്നത് മിഥ്യയല്ല. അത് സമുദ്രത്തിലെ ജീവജാലങ്ങളെയും ജൈവവൈവിധ്യങ്ങളെയും മാത്രമല്ല, മനുഷ്യരാശിക്കും മാരകമായ ദോഷങ്ങള്‍ വരുത്തും.

19-ാം നൂറ്റാണ്ടില്‍ ചൂട് രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ചൂടേറിയ അഞ്ചാമത്തെ വര്‍ഷമായിരുന്നു 2022 എന്ന് യൂറോപ്പിന്റെ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ ലോകമെമ്പാടും അലയടിച്ചു കൊണ്ടേയിരിക്കുകയാണ്. സമുദ്രത്തിലെ താപനില ഉയര്‍ത്തുക മാത്രമല്ല, ഹൈഡ്രോളജിക്കല്‍ സൈക്കിളില്‍ തന്നെ ഇത് കാര്യമായ മാറ്റങ്ങള്‍ വരുത്തും. ചിലയിടങ്ങള്‍ കടുത്ത വരള്‍ച്ച അഭിമുഖീകരിക്കുമ്പോള്‍ ചിലയിടങ്ങളില്‍ കനത്ത മഴ മൂലം പ്രളയം പോലെയുള്ളവയുണ്ടാകുന്നു. സമുദ്രത്തിലെ താപവര്‍ധനവിന്റെ പരിണിത ഫലങ്ങളാണിവ.

Content Highlights: temperature of oceans also shows a hike


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented