വായു​ഗുണനിലവാരം: നിർമാണപ്രവർത്തനങ്ങൾക്കുള്ള നിരോധനം ഉറപ്പാക്കാൻ സംഘങ്ങളെ നിയോ​ഗിച്ചു


പ്രതീകാത്മക ചിത്രം | Photo-ANI

ന്യൂഡൽഹി: വായുഗുണനിലവാരം മോശമായതിനാൽ തലസ്ഥാനത്ത് നിർമാണപ്രവർത്തനങ്ങൾക്കുള്ള നിരോധനം കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 586 ടീമുകളെ നിയോഗിച്ചതായി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചു. നവംബർ ഒന്നുമുതൽ കാറ്റിന്റെ വേഗതയും ദിശയും പ്രതികൂലമാകുമെന്നും ഇത് വായുഗുണനിലവാര സൂചികയെ ‘ഗുരുതര’ വിഭാഗത്തിലേക്ക് തള്ളിവിടുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നതായി വാർത്താസമ്മേളനത്തിൽ റായ് പറഞ്ഞു.

ഗ്രേഡഡ് റെസ്പോൺസ് പ്ലാൻ ആക്‌ഷന്റെ (​ഗ്രാപ്) മൂന്നാം ഘട്ടത്തിനുകീഴിൽ നിർമാണം, കെട്ടിടംപൊളിക്കൽ തുടങ്ങി പ്രവർത്തനങ്ങൾ നിരോധിക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാൻ കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് (സി.എ.ക്യു.എം.) എൻ.സി.ആർ. അധികാരികളോട് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.പി.ഡബ്ല്യു.ഡി., എം.സി.ഡി., റെയിൽവേ, ഡി.ഡി.എ., ഡൽഹി മലിനീകരണ നിയന്ത്രണസമിതി എന്നിവയുൾപ്പെടെ തലസ്ഥാനത്തെയും ബന്ധപ്പെട്ട സർക്കാർവകുപ്പുകളിലെയും എല്ലാനിർമാണ ഏജൻസികളുമായും സർക്കാർ യോഗം നടത്തി. നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ നിരീക്ഷണ സംവിധാനം സർക്കാർ ഒരുക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 586 ടീമുകളെ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മലിനീകരണം നിയന്ത്രിക്കാൻ ഡൽഹിയിൽ 521 വാട്ടർ സ്പ്രിംഗളറുകളും 223 ആന്റി സ്മോഗ് ഗണ്ണുകളും 150 മൊബൈൽ ആന്റി സ്മോഗ് ഗണ്ണുകളും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവശ്യമായി തീർക്കേണ്ട പദ്ധതികൾക്ക് പ്ലംബിങ്, മരപ്പണി, ഇന്റീരിയർ ഡെക്കറേഷൻ, ഇലക്‌ട്രിക്കൽ ജോലികൾ തുടങ്ങിയ മലിനീകരണമില്ലാത്ത പ്രവർത്തനങ്ങൾ ഒഴികെ, എൻ.സി.ആറിൽ നിർമാണ, പൊളിക്കൽ പ്രവർത്തനങ്ങൾക്ക് കർശനമായനിരോധനം നടപ്പാക്കാൻ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ സുരക്ഷ, പ്രതിരോധം, റെയിൽവേ, മെട്രോ റെയിൽ എന്നിവയുമായി ബന്ധപ്പെട്ട അവശ്യ പദ്ധതികൾക്ക് സി.ആൻഡ് ഡി. പ്രവർത്തനങ്ങളിലെ നിയന്ത്രണങ്ങൾ ബാധകമല്ല. വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബിഎസ് 3 പെട്രോൾ, ബി.എസ്‌.- നാലു ഡീസൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. പടക്കം പൊട്ടിക്കുന്നതിനുള്ള നിരോധനം ഫലപ്രദമായി നടപ്പാക്കാൻ കഴിയാത്തതാണ് സ്ഥിതി വഷളാക്കിയത്.

Content Highlights: teams have been deployed to look for building works in delhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented