കഴുകന്മാരുടെ സംരക്ഷണത്തിന് പദ്ധതികളുമായി തമിഴ്‌നാട്‌


1998 വരെ രാജ്യത്ത് എട്ടുകോടി കഴുകന്മാർ ഉണ്ടായിരുന്നത് 2005 ആയപ്പോൾ പതിനായിരമായി ചുരുങ്ങി

പ്രതീകാത്മക ചിത്രം | ഫോട്ടോ:ഷാഫി റഷീദ്‌

ചെന്നൈ: കഴുകൻമാരുടെ സംരക്ഷണത്തിന് നടപടികളുമായി തമിഴ്‌നാട് സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ സമിതി രൂപവത്കരിച്ചു. വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സമിതിയിൽ സന്നദ്ധ സംഘടനാ പ്രതിനിധികളും ഉണ്ട്.

കഴുകൻമാരുടെ സംരക്ഷണത്തിനായി സമിതി കർമ പദ്ധതികൾ തയ്യാറാക്കും. ശവക്കുഴികളുടെ ശാസ്ത്രീയ പരിപാലനം, കഴുകന്മാർ ചാവാൻ ഇടയാക്കുന്ന വിഷാംശമുള്ള മരുന്നുകളുടെ നിരോധനം, കഴുകൻ സംരക്ഷണ പ്രജനനകേന്ദ്രങ്ങൾ, കഴുകന്മാരുടെ സെൻസസ് എടുക്കൽ, കഴുക സംരക്ഷണ ബോധവത്കരണ പരിപാടികൾ തുടങ്ങിയവ സമിതി ആസൂത്രണം ചെയ്യും.



പ്രകൃതിയുടെ തോട്ടികൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന കഴുകൻമാർ അതിരൂക്ഷമായ വംശനാശഭീഷണി നേരിടുകയാണ്.

1998 വരെ രാജ്യത്ത് എട്ടുകോടി കഴുകന്മാർ ഉണ്ടായിരുന്നത് 2005 ആയപ്പോൾ പതിനായിരമായി ചുരുങ്ങി. അതിനാലാണ് അതീവ വംശനാശ ഭീഷണിയുള്ള വിഭാഗത്തിൽ ഇവ ഉൾപ്പെട്ടത്. വന്യമൃഗങ്ങളെ കൊല്ലാൻ അതിർത്തികളിൽ പലപ്പോഴും വിഷം വെയ്ക്കാറുണ്ട്. ഇത് ഭക്ഷിച്ച് ചാവുന്ന മൃഗങ്ങളുടെ ജഡം തിന്നാണ് കൂടുതലായും കഴുകൻമാർ ചത്തത്. വേദനയ്ക്കും നീർവീക്കത്തിനുമായി മൃഗങ്ങളിൽ കുത്തിവെയ്ക്കുന്ന മരുന്നുകളും ഘാതകരായി.

ദക്ഷിണേന്ത്യയിൽ കഴുകന്മാരുടെ ആവാസകേന്ദ്രങ്ങളുള്ള ഇടങ്ങളിൽ ഇത്തരം മരുന്നുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും പലയിടത്തും ഇപ്പോഴും ലഭ്യമാണ്. ഇന്ത്യയിൽ കാണപ്പെടുന്ന ഒമ്പത് ഇനം കഴുകന്മാരിൽ നാലുവിഭാഗങ്ങൾ തമിഴ്‌നാട്ടിൽ ഉണ്ടെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

Content Highlights: tamilnadu to take measures on vulture protection


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented