മണ്ണൊലിപ്പ് കുറയ്ക്കുന്നതിനും ലവണാംശം നിയന്ത്രിക്കുന്നതിനും ജൈവവൈവിധ്യം മെച്ചപ്പെടുത്തുന്നതിനും തീരദേശ ജില്ലകളിൽ കശുമാവ്, ഈന്തപ്പന, തുടങ്ങിയവയും കണ്ടൽ വനങ്ങളും നട്ടുപിടിക്കും | Photo-PTI
ചെന്നൈ: കാലാവസ്ഥാവ്യതിയാന ദൗത്യത്തിന്റെ ഭാഗമായി 2022-2023 സാമ്പത്തികവര്‍ഷം തമിഴ്നാട് സര്‍ക്കാര്‍ കാലാവസ്ഥാ സ്മാര്‍ട്ട് വില്ലേജുകള്‍ സജ്ജമാക്കും. ഗ്രാമീണമേഖലകളിലെ ജനങ്ങള്‍ നേരിടുന്ന കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളും മറ്റു പ്രശ്നങ്ങളും മനസ്സിലാക്കി ഇതു ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
കാലാവസ്ഥാവ്യതിയാന ദൗത്യത്തിനായി 77 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. തുകയുടെ നിശ്ചിതശതമാനം കാലാവസ്ഥാ സ്മാര്‍ട്ട് വില്ലേജുകള്‍ ഒരുക്കുന്നതിനും ഗ്രാമങ്ങളിലെ പഠനത്തിനും വിനിയോഗിക്കും.
തീരദേശ ആവാസവ്യവസ്ഥകളുടെ പുനരുദ്ധാരണത്തിനായി 50 കോടി രൂപയും ചെലവഴിക്കുമെന്ന് തമിഴ്നാട് വനം-പരിസ്ഥിതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെഭാഗമായി തീരദേശ ജില്ലകളില്‍ കശുമാവ്, ഈന്തപ്പന, തുടങ്ങിയവയും കണ്ടല്‍ വനങ്ങളും നട്ടുപിടിപ്പിച്ച് ജൈവകവചങ്ങള് തീര്‍ക്കും.
മണ്ണൊലിപ്പ് കുറയ്ക്കുന്നതിനും ലവണാംശം നിയന്ത്രിക്കുന്നതിനും ജൈവവൈവിധ്യം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണിത്. കാലാവസ്ഥാ വ്യതിയാന പഠനപ്രവര്‍ത്തനങ്ങള്‍ക്കായി പരിസ്ഥിതിവകുപ്പ് ചെന്നൈയിലും മധുരയിലും രണ്ടുക്ഷേത്രങ്ങള്‍ ഏറ്റെടുക്കും.
കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഹരിതക്ഷേത്രങ്ങളായി ഇവയെ വികസിപ്പിക്കും. ക്ഷേത്രങ്ങളില്‍ സൗരോര്‍ജ പ്രകാശക്രമീകരണങ്ങള്‍, ജല-താപ പരിപാലന സംവിധാനങ്ങള്‍, കുളങ്ങള്‍ വൃത്തിയാക്കല്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നീക്കംചെയ്യല്‍, ഉദ്യാനങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..